നൂറാം വയസില്‍ ഫാഷന്‍ ഐക്കണ്‍, ഇന്‍സ്റ്റഗ്രാമില്‍ 21 ലക്ഷം ഫോളോവേഴ്‌സ്..സ്‌റ്റൈലാണി മുത്തശ്ശി…

ഈ പ്രായത്തിലാണ് അവളുടെ ഒരു ഫാഷന്‍ എന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞാല്‍ ഉടന്‍ പോയി പണി നോക്കാന്‍ പറയണം. എന്നിട്ട് ഐറിസ് അപ്‌ഫെല്ലിന്റെ ജീവിത കഥ കൂടി പറഞ്ഞ് കേള്‍പ്പിക്കണം. നൂറ് വയസായി ഐറിസ് മുത്തശ്ശിക്ക്, പക്ഷേ ഫഷണ്‍ ഐക്കണ്‍ തന്നെയാണ് ഈ പ്രായത്തിലും…. വലിയ വലിയ ബ്രാന്‍ഡുകള്‍ തങ്ങളുടെ മോഡലാകാമോ എന്ന ചോദ്യവുമായി ക്യൂ നില്‍ക്കുകയാണ് ഇപ്പോള്‍. ഫാഷന്‍ മാഗസീനുകള്‍ ഫോട്ടോ ഷൂട്ടിനായി കാത്തു നില്‍ക്കുന്നു. തന്റെ പാഷനു പിന്നാലെയുള്ള ഓട്ടത്തിനിടയില്‍ പ്രായത്തിനൊന്നും ഒരു പ്രസക്തി ഇല്ലെന്ന് പറയുന്നു ഐറിസ് മുത്തശ്ശി.

ടെക്‌സ്റ്റൈല്‍ വ്യവസായത്തിലൂടെ ഫാഷന്‍ ലോകത്ത് തന്റെ പേര് കുറിച്ചിട്ട് ഐറിസ് മുത്തശി പണി തുടങ്ങിയത്. അമേരിക്കയിലെ പ്രസിഡന്റുമാര്‍ക്ക് വേണ്ടിയും വസ്ത്രം ഒരുക്കിയിട്ടുണ്ട്. ജോലി തിരക്കിനിടയിലും തന്റെതായൊരു സ്‌റ്റൈല്‍ ഉണ്ടാക്കി എടുക്കാനും അത് ഫോളോ ചെയ്യാനും ഐറിസ് മുത്തശി മറന്നില്ല. അത് ഫോളോ ചെയ്യാന്‍ നാട്ടുകാരും മറന്നില്ല. അങ്ങനെ ഐറിസ് മുത്തശിയുടെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ്‌സ് ഇന്‍സ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നത് 21 ലക്ഷം പേരാണ്.

2021 ഓഗസ്റ്റ് 29നാണ് മുത്തശി തന്റെ നൂറാം ജന്മദിനം ആഘോഷിച്ചത്. ബന്ധുക്കള്‍ ഒരുക്കിയ പാര്‍ട്ടിയില്‍ സ്റ്റൈലിഷ് ലുക്കില്‍ എത്തിയ മുത്തശിയുടെ ഫോട്ടോകളും ഫാഷന്‍ ലോകം ഏറ്റെടുത്തു. പ്രായം വെറും അക്കമാണെന്നും സ്വപ്നങ്ങള്‍ക്ക് പിന്നാലെയുള്ള യാത്രയ്ക്ക് തടസമല്ലെന്നും പറയാതെ പറയുകയാണ് ഈ ഫാഷന്‍ മുത്തശി…