ജോസഫിന്റെ കടയെ സ്നേഹത്തിന്റെ കടയെന്ന് വേണമെങ്കില്‍ വിളിക്കാം. കാരണം ഈ പച്ചക്കറി കടയുടെ അടിത്തറ തന്നെ സഹജീവി സ്നേഹം ആണ്. കൊവിഡ് നാട്ടില്‍ ഒടുങ്ങാത്ത ദുരിതം വിതച്ചപ്പോഴാണ് കോട്ടപ്പുറം സെയ്ന്റ് മൈക്കിള്‍സ് കത്ത്രീഡ്രലില്‍ വികാരി ഫാദര്‍ അംബ്രോസ് പുത്തന്‍വീട്ടില്‍ ജോസഫിന്റെ കട ആരംഭിച്ചത്. അച്ചനും വിശ്വാസികളും നാട്ടിലെ കര്‍ഷകരും ഒക്കെ ചേര്‍ന്ന് ജോസഫിന്റെ കടയെ ഒരു സംഭവം ആക്കുകയായിരുന്നു. പാരിഷ് ഹാളില്‍ ആരംഭിച്ച ഈ കടയില്‍ നിന്ന് ജാതിമത ഭേതമെന്യ ദുരിത ബാധിതര്‍ക്കായി വിതരണം ചെയ്തത് പത്ത് ലക്ഷത്തോളം രൂപയുടെ പച്ചക്കറികളാണ്. കരുതലിന്റെ കരം നാട്ടുകാര്‍ക്കായി നീട്ടിയ ജോസഫിന്റെ കടയ്ക്കിപ്പോള് നൂറ് ദിവസം പ്രായമായി.
മത്തനും കുമ്പളവും കപ്പയും കായയും കാബേജും ചേനയും ഉരുളകിഴങ്ങും വെണ്ടയും തക്കാളിയും തേങ്ങയും അടക്കം 200ഓളം രൂപ വില വരുന്ന പച്ചക്കറി കിറ്റുകളാണ് ഈ കടയില്‍ നിന്ന് വിതരണം ചെയ്യുന്നത്.കൊവിഡ് ബാധിതരുടെ വീടുകളിലേക്കും സാമുഹിക അടുക്കളയിലേക്കുമൊക്കെ ഇവിടെ നിന്ന് പച്ചക്കറികള്‍ വിതരണം ചെയ്തിരുന്നു. മുന്‍കൂട്ടി അറിയിക്കുന്നതിനനുസരിച്ച് പള്ളിയിലെ അല്മായ കൂട്ടായ്മ പ്രവര്‍ത്തകരാണ് പച്ചക്കറി കിറ്റുകള്‍ തയ്യാറാക്കുന്നത്. നിരവധി പേരുടെ സാമ്പത്തിക സഹായം നിലവില്‍ ഈ കയ്ക്ക് ലഭിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആരംഭിച്ച ഈ പ്രസ്ഥാനം ഏറെ മുന്നോട്ട് കൊണ്ട് പോകാന്‍ ആകുമെന്ന പ്രതിക്ഷയിലാണ് ഇവിടുത്തെ നടത്തിപ്പുകാര്‍….