ഓണത്തോളം വലിയ മറ്റൊരു ആഘോഷം മലയാളിക്കുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാല്ലാതെ മറ്റൊരു ഉത്തരം പറയുക കുറച്ച് പ്രയാസമുള്ള കാര്യമാണ്. ജാതിമത ഭേതമെന്യ, പണക്കരാനെന്നോ പാവപ്പെട്ടവനെന്നോ വിത്യാസമില്ലാതെ മലയാളികള്‍ ആഘോഷിക്കുന്ന മറ്റൊരു ഉത്സവം ഇല്ല. ഓണത്തിന് മലയാളികളെല്ലാവരും സമ്പന്നരായിരിക്കും. വിഭവസമൃദമായ സദ്യയും പുത്തന്‍ കോടിയും എല്ലാ മലയാളികളുടെയും വീട്ടില്‍ ഓണത്തിന് ഉണ്ടാകും.
എന്നാല്‍ കഴിഞ്ഞ രണ്ട് മൂന്ന് ഓണങ്ങളായി സാഹചര്യം അല്‍പ്പം മാറി. പ്രളയം കൊവിഡും ഓണത്തിന്റെ മാറ്റ് അല്‍പ്പമൊന്നുമല്ല കുറച്ച്. കൊവിഡ് രണ്ടാം തരംഗവും തുടര്‍ച്ചയായി വന്ന ലോക്ക്ഡൗണും ഇത്തവണത്തെ ഓണം എല്ലാവര്ക്കും ഒരുപോലെയല്ലാതാക്കിയിരിക്കുകയാണ്. അടച്ചു പോയ കടകളും ഹോട്ടലുകളും കട്ടപ്പുറത്ത് കിടക്കുന്ന വണ്ടികളും ആ ഇല്ലായ്മയിലേക്ക് വിരല്‍ചൂണ്ടുകയാണ്. ആഘോഷമാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികമായി ഞെരിഞ്ഞമര്‍ന്നിരിക്കുന്ന ഈ കാലത്ത് പുത്തനുടുപ്പ് പോയിട്ട് നല്ലൊരു സദ്യക്കുള്ള വകയൊരുക്കല്‍ പോലും നമുക്ക് ചുറ്റുമുള്ള വീടുകളില്‍ ഒരു സ്വപ്നമാകുന്ന അവസ്ഥയാണ്. പുത്തനുടുപ്പിടാതെ എന്ത് ഓണം എന്ന് പറഞ്ഞ കരയുന്ന കുഞ്ഞു മക്കളുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന നിസാഹയത മനസിലാക്കി തന്നെക്കൊണ്ടാകുന്ന രീതിയില്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ് റസാക്ക് മഴവില്‍ എന്ന മനുഷ്യന്. ലോകത്തുള്ള ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മനുഷ്യരെയും സഹായിക്കാനായില്ലെങ്കിലും തന്നെ കൊണ്ടാകുന്ന അത്രയും പേരെ സഹായിക്കാന്‍ ഒരുങ്ങി മുന്നോട്ട് വരുകയാണ് റസാക്ക്.
പാലക്കാട് തൃത്താല കൂറ്റനാട് മഴവില്‍ ഫാഷന്‍ എന്ന ടെക്സ്റ്റൈസ് ഷോപ്പ് നടത്തുകയാണ് റസാക്ക് എന്ന മനുഷ്യന്. ലോക്ക്ഡൗണ്‍ ആണ്, ജോലിയില്ല, കയ്യില്‍ കാശില്ലെന്ന് കരുതി ഓണക്കോടി കിട്ടാതെ നിങ്ങളുടെ മക്കളുടെ കണ്ണ് നനയ്ക്കെണ്ടെന്ന് എല്ലാ മനുഷ്യരോടും ഉച്ചത്തില്‍ പറയുകയാണ് നൗഷാദ്. അങ്ങനെ കൈയില്‍ പണം ഇല്ലാതെ മക്കള്‍ക്ക് ഓണക്കോടി വാങ്ങി കൊടുക്കാനാകാതെ വിഷമിക്കുന്ന മാതാപിതാക്കള്‍ ധൈര്യമായി തന്റെ തുണിക്കടയിലേക്ക് വന്നോളാന്‍ പറയുന്നു റസാക്ക്. മറ്റാരും അറിയാതെ നിങ്ങളുടെ കാര്യം നടത്തി പോകാമെന്നും റസാക്ക് പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. തന്റെ കടയിലെ തുണിത്തരങ്ങളുടെ മോഡല്‍ ഫോട്ടോകളും റസാക്ക് ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റ് കാണാത്ത, ഇതോ ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്ന കുറെ പേര് നമുക്ക് ചുറ്റിലും ഉണ്ടാകും. നമ്മളെക്കൊണ്ട് ആകും പോലെ ഒരു കുടുംബത്തിനെങ്കിലും ഇതുപോലൊരു സന്തോഷം പകരാന്‍ കഴിഞ്ഞാല്‍ റസാക്കിന്റെ ഈ ശ്രമം വിജയിക്കുമെന്ന് ഉറപ്പാണ്. പ്രവര്ത്തിയിലൂടെയല്ലാതെ നന്മയും സ്നേഹവും നമുക്ക് വാങ്ങാനോ കൊടുക്കാനോ പറ്റില്ലല്ലോ?….