മരം നട്ട് ‘ഒക്സിജൻ വിതരണം’ ഗിന്നസ് പക്രുവും മകളും

ഓക്‌സിജന്റെയും മരങ്ങളുടെയും പ്രകൃതിയുടെയും ഓക്കെ വില തിരിച്ചറിയുന്ന ഒരു കാലഘട്ടത്തിലൂടെയാണ് മനുഷ്യര്‍ ഇപ്പോള്‍ കടന്നു പോകുന്നത്. ജീവശ്വാസത്തിനായി കേഴുന്ന പ്രിയപ്പെട്ടവരെ ഓര്‍ത്ത് നമ്മള്‍ വാര്‍ത്ത കണ്ണീര്‍ തോര്‍ന്നിട്ടില്ല. അതു കൊണ്ടാകും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ഗിന്നസ് പക്രു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഈ ദൃശ്യത്തിനൊപ്പം ചേര്‍ത്ത തലക്കെട്ട് നമ്മള്‍ ഏറ്റെടുത്തത്.

തന്റെ ഒരോ കുടുംബവിശേഷങ്ങളും ജോലി സംബന്ധമായ വിശേഷങ്ങളും എപ്പോഴും ആരാധകര്‍ക്കായി ഗിന്നസ് പക്രു സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇത്തവണ ആരാധകര്‍ക്കായി പങ്കുവെച്ച വീഡിയോയില്‍ മകള്‍ ദീപ്തി കൃഷ്ണയും ഉണ്ട്. ഓക്‌സിജന്‍ വിതരണം എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയില്‍ മകള്‍ക്കൊപ്പം വീട്ട് മുറ്റത്ത് ഒരു മരം നടുകയാണ് ഗിന്നസ് പക്രു.

സേവ് നേച്ചര്‍, ലവ്, എന്‍വയോണ്‍മെന്റ് തുടങ്ങിയ ഹാഷ്ടാഗുകളോട് കൂടിയാണ് താരം വീഡിയോ പങ്കുവെച്ചത്. നിരവധി പേര്‍ അച്ഛന്റെയും മകളുടെയും ഈ വീഡിയോ ഏറ്റെടുത്തത്. പരിസ്ഥിതിയെയും ജീവശ്വാസത്തിന്റെയും ആവശ്യകതയെ കുറിച്ച് വരും തലമുറയെ കൂടി ബോധവാന്മാരാക്കാന്‍ ഗിന്നസ് പക്രുവിന്റെ ഈ വീഡിയോ ഉപകരിക്കുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്

https://www.instagram.com/p/CPhbVKZjo0N/