മുറ്റത്തു മയിൽ മുട്ടയിട്ടു ; വിരിയും വരെ പള്ളി പുനർനിർമാണം മാറ്റിവെച്ചു ഭാരവാഹികൾ

മനുഷ്യ ജീവന് പോലും വിലയില്ലാത്ത ഈ കാലത്ത് ഒരു മയിൽ ഇട്ട മുട്ട വിരിയും വരെ പള്ളി പുനർനിർമാണം മാറ്റി വെച്ച് എന്ന് പറഞ്ഞാൽ വി ശ്വസിക്കാൻ പറ്റുമോ. ച​മ്മ​ന്നൂ​ര്‍ ജു​മാ മ​സ്ജി​ദിൽ ആണ് മനുഷ്യത്വം മരിച്ചിട്ടില്ലെന്നു ഓർമിപിക്കുന്ന ഈ സംഭവം നടന്നത്. മസ്ജിദ് ഭാ​ര​വാ​ഹി​ക​ളാ​ണ് മുട്ട വിരിയും വരെ മ​യി​ലി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ പള്ളിയുടെ പു​ന​ർ​നി​ർ​മാ​ണം നീ​ട്ടി​വെ​ച്ച​ത്.

മു​ട്ട വി​രി​യു​ന്ന​തു​വ​രെ ഒ​രു​ത​ര​ത്തി​ലു​ള്ള നി​ർ​മാ​ണ​വും ന​ട​ത്ത​രു​തെ​ന്ന് നി​ർ​ദേ​ശം ന​ല്‍കി​യി​രി​ക്കു​ക​യാ​ണ് പ​ള്ളി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍. പു​ന​ര്‍നി​ര്‍മാ​ണത്തിന്​ സ്ഥ​ലം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മു​ട്ട​യി​ട്ട് അ​ട​യി​രി​ക്കു​ന്ന മ​യി​ൽ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​ത്. പിന്നാലെ പള്ളി പുനർനിർമാണ പ്രവർത്തികൾ താത്കാലികമായി നിർത്തിവെക്കാൻ ഭാരവാഹികൾ തീരുമാനിക്കുകയായിരിന്നു.

മനുഷ്യജീവനു പോലും വില നൽകാതെ ലോകത്തിന്റെ വേഗത്തിനൊപ്പം ആരാധനാലയങ്ങളും വീടുകളും കെട്ടിടകളും പണിതു കൂട്ടുന്ന മനുഷ്യന് മാതൃകയാണ് ഈ പള്ളി ഭാരവാഹികൾ എന്നാണ് തീരുമാനം അറിഞ്ഞ സോഷ്യൽ മീഡിയയുടെ പ്രതികരണം. നന്മ നിറഞ്ഞ ഈ തീരുമാനത്തിന് നിർത്താതെ കയ്യടിക്കുകയാണ് അവർ.