ചീറി പാഞ്ഞു ട്രെയിൻ, ട്രാക്കിൽ വീണ കുട്ടിക്ക് രക്ഷകനായി റെയിൽ ജീവനക്കാരൻ

സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവനും മനുഷ്യത്വത്തിനും പ്രാധാന്യം നൽകുന്ന ഓരോ മനുഷ്യനും ദൈവത്തിനു തുല്യരാണ്. അങ്ങനെ ഒരാൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴത്തെ തരാം. ആരാണെന്നല്ലേ മയൂർ ഷെൽക്കാ എന്ന റയിൽവേ ജീവനക്കാരനെ കുറിച്ചാണ് പറയുന്നത്. കേന്ദ്ര റെയിൽവേ മന്ത്രിക്കൊപ്പം രാജ്യം മുഴുവൻ അഭിനന്ദനങ്ങൾ കൊണ്ടു മൂടുന്ന ഈ ചെറുപ്പക്കാരൻ കാണിച്ച ധീരതയും അർപ്പണ ബോധവും എന്തെന്ന് ചുവടെ കാണുന്ന ഈ വീഡിയോ കാണിച്ചു തരും.

മുംബയിലെ വാങ്കനി റെയിൽവേ സ്റ്റേഷനിലെ സി സി ടി വിയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ രാജ്യം തന്നെ അത്ഭുതത്തോടെ നോക്കുകയാണ് ഇപ്പോൾ.

കണ്ണിനു കാഴ്ച ഇല്ലാത്ത ഒരു അമ്മയും ചെറിയ മകനും റെയിൽവേ പ്ലാറ്റഫോമിൽ കൂടി നടക്കുന്നതാണ് ദൃശ്യത്തിൽ ആദ്യം കാണുന്നത്. അതിനിടയിൽ കുട്ടി അറിയാതെ ട്രാക്കിലേക്ക് വീഴുന്നു. ട്രെയിൻ ട്രാക്കിന് അടുത്ത് എത്തുന്നുന്നത് അമ്മക്ക് അറിയാൻ സാധിക്കുന്നുണ്ടെങ്കിലും കാഴ്ച ഇല്ലാത്ത ആ അമ്മ അവിടെ നിസ്സഹായ ആവുകയാണ്. പ്ലാറ്റഫോമിൽ മകനെ തിരയുമ്പോൾ മരണത്തെ നേരിൽ കണ്ടു ട്രാക്കിൽ നിലവിളിക്കുകയാണ് മകൻ. വലിയ ഒരു ദുരന്തത്തിന് നിമിഷങ്ങൾ മാത്രം അവശേഷിക്കേ ആ രക്ഷകൻ അവതരിക്കുകയാണ്. റയിൽവേ ജീവനക്കാരനായ മയൂർ ഓടി എത്തി ട്രാക്കിൽ നിന്ന് കുഞ്ഞിനെ മാറ്റുന്നതും ട്രെയിൻ ട്രാക്കിലൂടെ കടന്നു പോകുന്നതും സെക്കന്റുകളുടെ വ്യത്യാസത്തിൽ ആണ്.

സ്വന്തം ജീവൻ പണയപ്പെടുത്തി എങ്ങനെ ആ സാഹസത്തിന് മുതിർന്നു എന്ന ചോദ്യത്തിന് മയൂർ പ്രതികരിച്ചതിങ്ങനെയാണ്- ഞാൻ കുട്ടിക്കരികിലേക്ക് ഓടിയെങ്കിലും എന്റെ ജീവനും അപകടത്തിലാവുമല്ലോ എന്ന് ഒരു നിമിഷാർധം ഞാൻ ചിന്തിച്ചിരുന്നു. പക്ഷെ അവനെ രക്ഷിക്കണമെന്ന് തന്നെ എനിക്ക തോന്നി.കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണുകാണില്ലായിരുന്നു. അതിനാലാണ് അവർക്കൊന്നും ചെയ്യാൻ കഴിയാതെ പോയത്. അവർ വളരെയധികം വികാരാധീനയായി. എന്നോടൊരുപാട് നന്ദി പറഞ്ഞു, പറഞ്ഞു തീരുമ്പോൾ മയൂരിന്റെ കണ്ണുകൾ സന്തോഷം കൊണ്ടു തിളങ്ങി.

സ്വന്തം ജീവനെ കുറിച്ച് ഒരു നിമിഷം പോലും ആലോചിക്കാതെ ട്രാക്കിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തുന്ന മയൂറിന്റെ വീഡിയോ റെയിൽവേ മന്ത്രി അടക്കം ലക്ഷകണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. സ്വന്തം ജീവൻ വരെ പണയപ്പെടുത്തി ഇത്ര അസാധാരണ ധൈര്യം കാണിച്ച മയൂർ ഷെൽക്കയെ ഓർത്ത് അഭിമാനം മാത്രം. ഒരു സമ്മാനത്തുകയുമായും താരതമ്യം ചെയ്യാനാവുന്ന കാര്യമല്ല ഷെൽക്കെ ചെയ്തത്. പക്ഷെ മനുഷ്യകുലത്തെയാകെ പ്രചോദിപ്പിക്കുന്ന കാര്യം ചെയ്തതിന് അദ്ദേഹം പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും, റെയിൽവേ മന്ത്രി പീയുഷ് ഗോയൽ സംഭവത്തെ കുറിച്ച് വിവരിച്ചു ചെയ്ത ട്വീറ്റിലെ ഉള്ളടക്കം ആണ്. ആ പ്രതിഫലം സ്നേഹത്തിലൂടെ ഈ രാജ്യം മയൂറിനു എപ്പോഴേ നൽകി കഴിഞ്ഞു…