മുകളില്‍ നിന്ന് തലകറങ്ങി താഴേക്ക്; രക്ഷകനായി ബാബുരാജ്…

ഒറ്റ നിമിഷം കൊണ്ട് ഒരാള്‍ക്ക് ഹീറോ ആകാന്‍ പറ്റുമോ, ഇല്ലെന്ന് പറയുന്നതിന് മുന്‍പ് ഈ വീഡിയോ ഒന്ന് കാണണം. ഒറ്റ നിമിഷത്തില്‍ അപരിചതനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്ന ആ ഹീറോ കീഴല്‍ സ്വദേശി ബാബുരാജാണ്. വടകരയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തലകറങ്ങി വീണ യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയാണ് ബാബുരാജ് ആ നാട്ടിലും പിന്നെ സോഷ്യല്‍ മീഡിയയിലും ഹീറോ ആയി മാറിയത്

ക്ഷേമ പെന്‍ഷന്‍ അടയ്ക്കാന്‍ കേരള ബാങ്കിന്റെ വടകര ശാഖയില്‍ എത്തിയതാണ് ബാബുരാജ്. ഊഴം കാത്ത് മുകള്‍ നിലയിലെ ബാങ്കിന് പുറത്ത് നില്‍ക്കുമ്പോള്‍ അരൂര്‍ സ്വദേശി ബിനു പെട്ടെന്ന് തലകറങ്ങി താഴേക്ക് വീഴുകയായിരുന്നു. അവസരോചിതമായി ഇടപെട്ട ബാബുരാജ് തലകീഴായി മറിഞ്ഞ ബിനുവിന്റെ കാലില്‍ മുറുക്കെ പിടിച്ചു. സംഭവം കണ്ട തൊട്ടടുത്തു നിന്നവര്‍ ഓടിയേത്തി ബിനുവിനെ മുകളിലേക്ക് കയറ്റി. ഉടന്‍ ആശുപത്രിയിലെത്തിച്ച ബിനുവിന് പ്രഥമശുശ്രൂഷ നല്‍കി വീട്ടിലേക്ക് തിരിച്ചയച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് അപകടത്തിന്റെ ആഴലും ബാബുരാജിന്റെ സമയോജിതിതമായ ഇടപെടലും മനസാന്നിധ്യവും പുറംലോകം അറിഞ്ഞത്. അതികം വൈകാതെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.