ഈ ഇരപിടിക്കല്‍ തന്ത്രത്തിന് മുന്നില്‍ അമ്പരന്ന് സോഷ്യല്‍ മീഡിയ; ഭീമന്‍ തിമിംഗലം വൈറലാകുന്നു

ഡ്രോണ്‍ ക്യാമറയില്‍ പതിഞ്ഞ കടലിന്റെ ഒരു ആകാശ കാഴ്ച സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. കൂറ്റന്‍ തിമിംഗലം വാ തുറന്ന് ഇരയെ അകത്താക്കുന്നതായിരുന്നു ആ ദൃശ്യങ്ങള്‍. അതിവിദഗ്ദമായി ആരെയും അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു ഈ തിമിംഗലത്തിന്റെ ഇരപിടുത്തം.

ഏകദേശം ഒരു മിനിറ്റ് വാ തുറന്ന് വെള്ളത്തിന് മുകള്‍ ഭാഗത്തായി നില്‍ക്കും. ചെറു മത്സ്യങ്ങള്‍ ഈ കെണി അറിയാതെ തുറന്നിരിക്കുന്ന കെണിക്കുള്ളിലേക്ക് കയറും. വലിയ വായ് ആയതിനാല്‍ അകത്തേക്ക് കയറുന്ന അത്ര എളുപ്പമല്ല പുറത്തേക്കിറങ്ങാന്‍. ആവശ്യത്തിന് ഇര അകത്തായെന്ന് തിരിച്ചറിയുന്ന നിമിഷം വാ ഒറ്റയടപ്പാണ്. മുതുക് വളച്ച് പിന്നോട്ട് മറിഞ്ഞ് കടലിനടിയിലേക്ക് പോകുന്ന ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്. ഭൂലോകം മുഴുവന്‍ ഒറ്റയടിക്ക് വിഴുങ്ങിയ പോലൊരു തോന്നലാണ് ആ കാഴചയ്ക്ക്.

ഈഡന്‍സ് തിമിംഗലം അഥവാ ബ്രൈഡ്‌സ് തിമിംഗലം ഇര പിടിക്കുന്നതാണ് ഈ വീഡിയോ. ഉഷ്ണമേഖലയില്‍ കൂടുതലായി കാണപ്പെടുന്ന തിമിംഗലം ആണിത്. എകദേശം 70 മുതല്‍ 90 ഡിഗ്രിയില്‍ ഇവ വെള്ളത്തിന്റെ മുകള്‍ ഭാഗത്തേക്ക് പൊങ്ങി വരാറുണ്ട്. 1200 മുതല്‍ 2000 കിലോഗ്രാം വരെയാണ് സാധാരണ ഇത്തരം തിമിംഗലങ്ങളുടെ തൂക്കം.

https://www.instagram.com/p/CJ_NfTtnLMV/