ഭാര്യ കാലുമാറി; ഗര്‍ഭകാലത്തെ ഫോട്ടോഷൂട്ടിന് ‘നിറവയറുമായി’ പ്രത്യക്ഷപ്പെട്ടത് ഭര്‍ത്താവ്

വിവാഹ ഫോട്ടോഷൂട്ട് പോലെ തന്നെ ഗര്‍ഭകാലത്തെ ഫോട്ടോ ഷൂട്ടും സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങിലാവാറുണ്ട്. ചിലര്‍ ഇത്തരം ഫോട്ടോഷൂട്ടുകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടാറില്ല. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. വിദേശത്ത് മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ട് നടത്താന്‍ വിസമ്മതിച്ചിരിക്കുകയാണ് ഒരു ഭാര്യ. എന്നാല്‍ ഫോട്ടോഷൂട്ടിനു ഭാര്യ വിസമ്മതിച്ചപ്പോള്‍ ഭര്‍ത്താവ് ചെയ്തതത് ഇങ്ങനെ.

ഭാര്യയ്ക്ക് പകരം ഭര്‍ത്താവ് തന്നെ മോഡലായി. വലിയ വയര്‍ പുറത്തുകാണിച്ച് കിടിലന്‍ ഗര്‍ഭധാരണ ഫോട്ടോഷൂട്ടും സംഘടിപ്പിച്ചു. ഭര്‍ത്താവ് ഫെയ്സ്ബുക്കില്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ഗര്‍ഭിണികള്‍ ഉപയോഗിക്കുന്നത് പോലുള്ള വസ്ത്രങ്ങള്‍ അദ്ദേഹം ധരിച്ചു. സ്ത്രീകള്‍ ചെയ്യുന്നത് പോലെ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. എന്തായാലും ഭര്‍ത്താവിന്റെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.