പൂച്ചയ്ക്കായി ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നു; വന്നത് ‘കടുവക്കുഞ്ഞ്’; ദമ്പതികള്‍ പിടിച്ചത് ‘പുലിവാല്‍’

ആര്‍ക്കാണ് വീട്ടില്‍ ഒരു വളര്‍ത്ത് മൃഗത്തെ വളര്‍ത്താന്‍ ആഗ്രഹമില്ലാത്തത്. ഒരു പൂച്ചയെയോ പട്ടിയേയോ വളര്‍ത്താന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ്. അതുപോലെ വളര്‍ത്താന്‍ ആഗ്രഹിച്ച് പൂച്ചയെ ഓണ്‍ലൈനായി വാങ്ങിയ ദമ്പതികള്‍ക്ക് ലഭിച്ചത് എട്ടിന്റെ പണി. സാവന്ന ക്യാറ്റ് ഇനത്തില്‍പ്പെട്ട പൂച്ചയെ വാങ്ങാനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ലഭിച്ചത് മൂന്നുമാസം പ്രായമായ കടുവക്കുട്ടിയെ.

വളര്‍ത്തു പൂച്ചകളുടേയും കാട്ടുപൂച്ചകളുടേയും സങ്കരയിനമായ സാവന്ന ക്യാറ്റുകളെ 2018-ലാണ് ഓണ്‍ലൈനിലൂടെ ഇവര്‍ ബുക്ക് ചെയ്തത്. ഓര്‍ഡര്‍ വീട്ടിലെത്തിയതിന് പിന്നാലെ പൂച്ചയുടെ രൂപത്തിലെ മാറ്റം കണ്ട് ഇവര്‍ പോലീസിനെ സമീപിച്ചു. രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് കുറ്റവാളികളെ കണ്ടെത്തിയത്.

ഇന്തോനേഷ്യയിലെ സുമാത്രന്‍ കടുവക്കുട്ടിയെയാണ് പൂച്ചയെന്ന പേരില്‍ ഇവര്‍ക്ക് ലഭിച്ചത്. 5.1 ലക്ഷം രൂപ കൊടുത്താണ് ഇവര്‍ അതിനെ വാങ്ങിയത്. സംരക്ഷിത വര്‍ഗങ്ങളായ കടുവകളെ മതിയായ രേഖകളും അനുമതിയുമില്ലാതെ കടത്തുന്നത് കുറ്റകരമാണ്. ദമ്പതികളുള്‍പ്പെടെ ഒന്‍പത് പേരെയാണ് നിലവില്‍ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ദമ്പതികളുടെ കൈയ്യിലെത്തുന്നതിന് മുന്‍പ് ഈ കടുവക്കുട്ടിയെ ഉപയോഗിച്ച് റാപ്പ് വീഡിയോയും ചിത്രീകരിച്ചിട്ടുള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞു. നീണ്ടുയര്‍ന്ന ചെവികളും ശരീരം നിറയെ വൃത്തത്തിലുള്ള ചെറുപുള്ളികളുമുള്ള ജീവികളാണ് സവന്നാ ക്യാറ്റുകള്‍. ഏറ്റവും വലിയ പൂച്ചകളെന്ന പേരിലാണ് ഇവ അറിയപ്പെടുന്നത