സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ് അത് മനസ്സില്‍ വെച്ച് നടക്കാനുള്ളതല്ല എന്ന് എല്ലാരു പറയാറുണ്ട്. സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ ഒരു പക്ഷേ മനുഷ്യരെക്കാള്‍ മുന്‍പന്തിയിലാണ് മൃഗങ്ങള്‍ക്കുള്ള സ്ഥാനം. മനുഷ്യര്‍ അവരുടെ കുഞ്ഞുങ്ങളുടെ സ്നേഹം കാണിക്കുന്നത് പോലെ മൃഗങ്ങളും അവരുടെ കുഞ്ഞുങ്ങളോട് സ്നേഹം കാണിക്കാറുണ്ട്. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്യാറുണ്ട്. ഇതാ ഇപ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വീഡിയോയണ് പുറത്തുവന്നിരിക്കുന്നത്.
മനുഷ്യരുടെ കുഞ്ഞുങ്ങളെ സ്നേഹിക്കാനും പരിചരിക്കാനും മൃഗങ്ങള്‍ക്കും കഴിയുമെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെറിയ കസേരയില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ ആട്ടിക്കൊടുക്കുന്ന നായയാണ് ഇപ്പോള്‍ കാഴ്ചക്കാരുടെ പ്രീതി പിടിച്ചുപറ്റിയിരിക്കുന്നത്. കുറച്ചുനേരം കുഞ്ഞിനെ നോക്കി നിന്ന നായ തന്റെ മുന്കാല് കസേരയില്‍ എടുത്ത് വെക്കുകയും മെല്ലെ ആട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതൊന്നുമറിയാതെ കുഞ്ഞ് നല്ല ഉറക്കത്തിലാണ്. അവസാനം നായ കുഞ്ഞിന്റെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ച് നോക്കിനില്‍ക്കുകയും ചെയ്യുന്നു.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ ഓഫീസറായ സുശന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ നിങ്ങള്‍ക്ക് കഴിയുന്നിടത്തേക്കെല്ലാം സ്നേഹം പരത്തുക’ എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ കുഞ്ഞിന്റെ നല്ല സുഹൃത്ത്’, ‘വളരെ മനോഹരം’ തുടങ്ങിയ നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. എന്തായാലും സ്നേഹം പ്രകടിപ്പിക്കുന്നതിന് ഭാഷയോ വര്‍ഗമോ തടസ്സമല്ലെന്ന വാദം ശരിവെക്കുന്നതാണ് ഈ ദൃശ്യങ്ങള്‍