മാതൃകാ മണവാട്ടി; ഹല്‍ദി ആഘോഷത്തില്‍ സാമൂഹിക അകലം പാലിച്ച് വധു

കൊറോണ കാരണം ആര്‍ഭാടമായി നടത്തിയിരുന്ന വിവാഹങ്ങള്‍ പലതും ചടങ്ങു മാത്രമായി ഒതുക്കി. ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാവുകയാണ് വ്യത്യസ്തമായൊരു ഹല്‍ദി സെറിമണി. സാമൂഹിക അകലം പാലിച്ചാണ് ഇവിടെ ഹല്‍ദി ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഹല്‍ദിിയോട് അനുബന്ധിച്ച് വധുവിന്റെ ശരീരത്തില്‍ മഞ്ഞള്‍ പുരട്ടാന്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗമാണ് വൈറലാകുന്നത്. വധുവിന്റെ അരികിലേക്കു പോവാതെ കൃത്യമായ സാമൂഹിക അകലം പാലിച്ചാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. പെയിന്റ് റോളര്‍ ഉപയോ?ഗിച്ചാണ് വധുവിന്റെ ശരീരത്തില്‍ മഞ്ഞള്‍ പൂശുന്നത്.

മഞ്ഞള്‍ കലക്കി ഒരു ഫോയില്‍ പാത്രത്തില്‍ നിറച്ചുവച്ചിരിക്കുകയാണ്. ഇതില്‍ പെയിന്റ് റോളര്‍ മുക്കിയതിനു ശേഷം വധുവിന്റെ മുഖത്തും കൈകാലുകളിലും പൂശുകയാണ് ചടങ്ങിനെത്തിയവര്‍ ചെയ്യുന്നത്. നിരവധി പേരാണ് ഈ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.