ചേലോര്‍ടെ റെഡിയാകും ചേലോര്‍ടെ റെഡിയാകൂല; വൈറലായ കാര്‍ പാര്‍ക്കിങ് അനുകരിച്ച് പെട്ടുപോയി ഡ്രൈവര്‍

ഒരു കോണ്‍ക്രീറ്റ് സ്ലാബ്. കഷ്ടിച്ച് ഒരു ചെറിയ കാര്‍ പാര്‍ക്ക് ചെയ്യാന്‍ മാത്രം സ്ഥലം. അവിടെയാണ് ബിജു എന്ന ഡ്രൈവര്‍ വെള്ള നിറമുള്ള ടൊയോട്ട ഇന്നോവ കാര്‍ പാര്‍ക്ക് ചെയ്തതും അനായാസമായി കാര്‍ തിരിച്ച് ഇറക്കി വര്‍ക്ക് ഷോപ്പില്‍ കൊണ്ട് പോയതും. വീഡിയോ വൈറലായതോടെ ബിജു സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ ഡ്രൈവറായി മാറി.

എന്നാല്‍ ബിജുവിനെ അനുകരിക്കാന്‍ നോ്ക്കി പെട്ടുപോയ ഒരു ഡ്രൈവറുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഏറെ കഷ്ടപ്പെട്ടിട്ടും ഇയാള്‍ക്ക് കാര്‍ പാര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്‍വശം കയറ്റിയാണ് വാഹനം പാര്‍ക്ക് ചെയ്യേണ്ടതെങ്കിലും ഇയാള്‍ കാര്‍ മുന്നോട്ട് ഓടിച്ച് കയറ്റിയാണ് പാര്‍ക്കിങ്ങിന് ശ്രമിക്കുന്നത്.

https://www.facebook.com/watch/?v=647784889481034&extid=RpznaRUnsXoT9KaC

കോണ്‍ക്രീറ്റ് സ്ലാബിന് മുന്നിലും പിന്നിലും ആഴത്തിലുള്ള താഴ്ചയായിട്ടും വളരെ ശ്രദ്ധയോടെയാണ് ബിജു കാര്‍ പാര്‍ക്ക് ചെയ്തത്. വീഡിയോ വൈറലായതോടെ ബിജുവിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. അതോടൊപ്പം വീഡിയോ കൃത്രിമമാണെന്നും നിരവധി പേര്‍ പറഞ്ഞു. ഇപ്പോഴിതാ, ആ കാര്‍ അവിടെ എങ്ങനെ പാര്‍ക്ക് ചെയ്തുവെന്ന് കൂടി കാണിച്ചുതരികയാണ് പി.ജെ ബിജു.

https://www.facebook.com/watch/?v=3127253124039291&extid=iBwoiY9TzZ3RH7dM

നിരവധിയാളുകളെ സാക്ഷിയാക്കിയാണ് ബിജു കാര്‍ അവിടെ തിരിച്ച് പാര്‍ക്ക് ചെയ്യുന്നത്. അതിന്റെ വീഡിയോയും ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായി കഴിഞ്ഞു.