സൂപ്പര്‍മാനൊരു എതിരാളി; നാട്ടുമ്പുറത്തെ അമാനുഷികന്‍ മിന്നല്‍ മുരളിയുടെ ടീസര്‍

ടൊവിനോ തോമസ് നായകനായെത്തുന്ന മിന്നല്‍ മുരളിയുടെ ടീസര്‍ പുറത്തിറങ്ങി. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിന്നല്‍ മുരളി എന്ന കഥാപാത്രത്തിന്റെ ഒരു ഇന്‍ട്രോ ആണ് ടീസറിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഈ ഓണത്തിന് സിനിമ തീയെറ്ററില്‍ ഇറക്കണം എന്നാണു കരുതിയത്. നടന്നില്ല. ഇപ്പൊ ടീസര്‍ പുറത്തിറക്കുന്നു.

പക്ഷെ ടീസര്‍ ആണെങ്കിലും, സിനിമ ആദ്യ ദിവസം തീയെറ്ററില്‍ നിങ്ങളുടെ മുന്‍പിലേക്കെത്തിക്കുന്ന അതേ ടെന്‍ഷനും ആവേശവുമാണ് മനസ്സില്‍. സ്വീകരിക്കും എന്ന പ്രതീക്ഷയോടെ അവതരിപ്പിക്കുന്നു , ‘മിന്നല്‍ മുരളി’ ടീസര്‍ എന്നാണ് ബേസില്‍ ടീസര്‍ പങ്കുവച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

https://www.youtube.com/watch?v=IUt01u26WOM

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സോഫിയ പോള്‍ ആണ് നിര്‍മിക്കുന്നത്. ക്യാമറ സമീര്‍ താഹിറും സംഗീത സംവിധാനം ഷാന്‍ റഹ്‌മാനുമാണ്. ജസ്റ്റിന്‍ മാത്യു, അരുണ്‍ അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. സ്‌നേഹ ബാബു, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.