നഴ്‌സറി കുരുന്നുകള്‍ക്ക് സുരക്ഷിത യാത്രയ്ക്ക് കുഞ്ഞന്‍ ജീപ്പ് റെഡി

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ഡെന്‍ലാന്‍ഡ് എന്ന സ്ഥലത്തെ നഴ്‌സറി ക്ലാസ്മുറികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ക്ലാസ്മുറിക്കുള്ളിലേക്ക് നോക്കുമ്പോള്‍ നിറയെ കുഞ്ഞന്‍ ജീപ്പുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം. നഴ്‌സറിയിലേക്ക്് തിരികെയെത്തുന്ന കുഞ്ഞുങ്ങള്‍ക്ക് സാമൂഹിക അകലം പാലിക്കാന്‍ വേണ്ടി രണ്ട് അധ്യാപകരുടെ ക്രമീകരണങ്ങളാണിത്. പെട്ടെന്ന് സാമൂഹിക അകലം പാലിക്കാന്‍ പറഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് ആശങ്കയും ഭയവും ഉണ്ടാകാം. അതൊഴിവാക്കാന്‍ വേണ്ടിയാണ് ഡെസ്‌കുകള്‍ ജീപ്പുകളാക്കി മാറ്റിയുള്ള ഈ സജ്ജീകരണം.

അമേരിക്കയില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തിലാണ്. അതിന്റെ മുന്നൊരുക്കങ്ങളാണിത്. പട്രീഷ്യ ഡോവി, കിം മാര്‍ട്ടിന്‍ എന്നീ അധ്യാപകരാണ് സെന്റ് ബര്‍ണബാസ് എപ്പിസ്‌കോപ്പല്‍ കുട്ടികളുടെ നഴ്‌സറിയിലെ ഈ മാറ്റത്തിന് പിന്നില്‍. ഡെസ്‌കിന്റെ മൂന്ന് വശങ്ങളും ഗ്ലാസ് കൊണ്ട് മറച്ചാല്‍ അത് കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതിയാണ് ഇങ്ങനെ ക്രിയേറ്റീവായി ചിന്തിച്ചതെന്ന് ഇവര്‍ പറയുന്നു.

View this post on Instagram

Jeep Kindergarten @jeep

A post shared by Jennifer Birch Pierson (@jenniferpierson11) on

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സീറ്റ് ജീപ്പിന്റെ താക്കോലും അധ്യാപകര്‍ കൊടുത്തു. അതുപോലെ ജീപ്പില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും പ്രൊട്ടക്റ്റീവ് സീറ്റില്‍ ഇരിക്കുമ്പോള്‍ മാത്രമേ മാസ്‌ക് മാറ്റാന്‍ പാടുള്ളൂ എന്നും വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.