യുദ്ധവും പ്രണയവും; മഹാനടിക്ക് ശേഷം വീണ്ടും വിസ്മയിപ്പിക്കാന്‍ ദുല്‍ഖര്‍

ഇന്ന് ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണ്. പിറന്നാള്‍ ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. താരത്തിന്റെ പുതിയ ചിത്രം ഇന്ന് പ്രഖ്യാപിച്ചു.’ലെഫ്റ്റനന്റ് റാം’ എന്നാണ് ചിത്രത്തിന്റെ പേര്. നിര്‍മ്മാതാക്കളായ സ്വപ്ന സിനിമാസ് ആണ് ചിത്രം പ്രഖ്യാപിച്ചത്. ‘മഹാനടി’ എന്ന സിനിമക്ക് ശേഷം വൈജയന്തി മൂവീസുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ബഹുഭാഷ ചിത്രമാണിത്.

ഹനു രാഘവപുടിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. വിശാല്‍ ചന്ദ്രശേഖര്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. തെലുങ്ക്.തമിഴ്,മലയാളം ഭാഷകളിലാണ് സിനിമയൊരുങ്ങുന്നത്. ‘യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്റ്റണന്റ് റാമിന്റെ പ്രണയകഥ’ എന്നാണ് ടാഗ്ലൈന്‍.