കണ്ണെഴുതി പൊട്ടുതൊട്ട് രേഷ്മ; മലയാളത്തിന്റെ നൊമ്പരമായ നടിക്ക് ആദരം

അന്തരിച്ച മുന്‍കാലനായിക ശോഭയ്ക്ക് ആദരവുമായി നടി രേഷ്മ പസുപുലേതി. സിനിമ, സീരിയലുകളിലൂടെ ശ്രദ്ധേയയായ താരമാണ് രേഷ്മ. തമിഴ് ബിഗ് ബോസിലും രേഷ്മ എത്തിയിരുന്നു. തന്റെ പിറന്നാള്‍ ദിനത്തിലാണ് ശോഭയ്ക്ക് ആദരവുമായി രേഷ്മ എത്തിയത്. ശോഭയുടെ ലുക്കില്‍ ഫോട്ടോഷൂട്ട് നടത്തിയാണ് രേഷ്മ താരത്തിന് ആദരമര്‍പ്പിച്ചത്.

എണ്‍പുതുകളില്‍ മലയാളം, തമിഴ് സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് ശോഭ. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ശോഭയുടെ മരണം. ശോഭ അഭിനയിച്ച അഴിയാത്ത കാലങ്ങളിലെ ലുക്കിലാണ് രേഷ്മ എത്തിയത്.

ശോഭയുടേതു പോലെ നീട്ടി കണ്ണെഴുതി വട്ടപ്പൊട്ടും തൊട്ട് സുന്ദരിയായാണ് രേഷ്മ ചിത്രങ്ങളില്‍ എത്തുന്നത്. പിങ്ക് നിറത്തിലുള്ള കോട്ടന്‍ സാരിയും കരിമണിമാലയും മുക്കൂത്തിയും അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.