ആ അപൂര്‍വ രക്തം മഹാരാഷ്ട്രയില്‍ നിന്ന് പറന്നെത്തി; അഞ്ച് വയസുകാരിക്കായി പ്രാര്‍ത്ഥിച്ച് കേരളം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രക്തഗ്രൂപ്പുളള അഞ്ചു വയസ്സുകാരിയ്ക്ക് രക്തദാതാവിനെ ലഭിച്ചു. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും ആണ് ‘പി നള്‍’ രക്തദാതാവ് എത്തിയത്. മുംബൈയിലെ ആശുപത്രിയില്‍ നല്‍കിയ രക്തം വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലെത്തി. കുഞ്ഞിന്റെ ആരോഗ്യം നിരീക്ഷിച്ച ശേഷമാകും ശസ്ത്രക്രിയ.

ഗുജറാത്തില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി സന്തോഷ് നായരുടെ മകളായ അനുഷ്‌കയ്ക്കാണ് ‘പി നള്‍’ എന്ന അപൂര്‍വ്വ രക്തഗ്രൂപ്പുള്ളത്. കളിക്കുന്നതിനിടെ ഗുജറാത്തിലെ വീടിന്റെ ടെറസ്സില്‍ നിന്ന് വീണാണ് ഒരു വര്‍ഷം മുന്‍പ് അനുഷ്‌ക്കയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തലയില്‍ അണുബാധകൂടെയുണ്ടായപ്പോഴാണ് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെത്തിയത്.

ശസ്ത്രക്രിയയ്ക്ക് രക്തദാതാവിനെ അന്വേഷിച്ചുള്ള സന്ദേശങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ഫെയ്‌സ്ബുക് പേജിലൂടെയുടെയുള്ള വാര്‍ത്ത ഷെയര്‍ ചെയ്തതെത്തിയത് വഴിയാണ് കണ്ടിട്ടാണ് നാസികില്‍ നിന്നുള്ള രക്തദാതാവ് കാര്യം അറിഞ്ഞതും, സന്നദ്ധത പ്രകടിപ്പിച്ചതും.

മനുഷ്യ ശരീരത്തില്‍ സാധാരണയായി എ, ബി, ഒ, ആര്‍ച്ച് ഡി എന്നീ രക്തഗ്രൂപ്പുകളാണുള്ളത്. 1974 ല്‍ ജനീവ യൂണിവേഴ്സ്റ്റി ആശുപത്രിയില്‍ എത്തിയ തോമസ് എന്ന പത്തുവയസ്സുകാരനിലാണ് ആദ്യമായി ഈ രക്തഗ്രൂപ്പ് കണ്ടെത്തിയത്. രക്തത്തിലെ ആന്റിജന്റെ സാന്നിധ്യവും അസാന്നിധ്യവുമാണ് അപൂര്‍വ ഗ്രൂപ്പുകളുണ്ടാക്കുന്നത് ക്കുന്നത്. ഒരു രക്തഗ്രൂപ്പില്‍പെടുന്ന എല്ലാവരുടെയും രക്തത്തിലുള്ള ഏതെങ്കിലും ഒരു ആന്റിജന്‍ ഒരാളുടെ രക്തത്തില്‍ ഇല്ലെങ്കില്‍ അത് പൊതു ഗ്രൂപ്പിന്റെ പേരിനൊപ്പം ആ ആന്റിജന്‍ ‘നള്‍’ എന്നുകൂടി ചേര്‍ക്കും. ഇവിടെ ‘എ പോസിറ്റീവ്’ ഗ്രൂപ്പ് രക്തമുള്ളവരിലുള്ള ‘പി ആന്റിജന്‍’ ഇല്ലാത്ത അപൂര്‍വ രക്തഗ്രൂപ്പാണ് കുട്ടിയുടെ ‘എ പോസീറ്റീവ്- പി നള്‍’. ഈ ഗ്രൂപ്പുകാര്‍ക്ക് ആര്‍ക്കു വേണമെങ്കിലും രക്തം നല്‍കാമെങ്കിലും, ഇവര്‍ക്ക് രക്തം സ്വീകരിക്കണമെങ്കില്‍ സമാന ഗ്രൂപ്പിലുള്ളവരില്‍ നിന്നേ സാധിക്കൂ. ഈ രക്തഗ്രൂപ്പുമായി 40 പേര്‍ ലോകത്തുണ്ടെന്നാണ് കണക്കുകള്‍.