കേക്ക് കൊതിയന്മാര്‍ ജാഗ്രതൈ! ഈ കേക്കുകള്‍ കണ്ടാല്‍ വായില്‍ കപ്പലോടും

കണ്ടാല്‍ സോപ്പ് പോലെ, എന്നാല്‍ അതെടുത്തു കുളിക്കാം എന്ന് വിചാരിക്കണ്ട കാരണം സംഭവം കേക്ക് ആണ്. ഒറ്റനോട്ടത്തില്‍, അല്ല ഒരു പത്തിരുപത് വട്ടം നോക്കിയാലും നിങ്ങളുടെ മുന്നില്‍ കാണുന്ന വസ്തു ഒറിജിനല്‍ സാധനം അല്ലെന്ന് ആരും പറയില്ല. അങ്ങനൊരു വീഡിയോ ആണ് ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.

സോപ്പ്, ചെരുപ്പ്, ടോയ്ലെറ്റ് പേപ്പര്‍, ചെടിച്ചട്ടി, സാനിട്ടൈസര്‍ തുടങ്ങി നിരവധി വസ്തുക്കള്‍ എന്നാല്‍ ഒറ്റ സെക്കന്‍ഡില്‍ ഒരു കത്തി കൊണ്ട് മുറിക്കുമ്പോഴാണ് കാണുന്നവര്‍ വാ പൊളിച്ചിരുന്ന് പോകുന്നത്. സംഭവം നല്ല അസ്സല്‍ കേക്ക്

പ്രമുഖ ഷെഫ് ടൂബ ഗെക് ഗില്ലിന്റെ ‘സ്പെഷ്യല്‍ ത്രീ-ഡി’ കേക്കുകളാണ് വിവിധ രൂപങ്ങളില്‍ വീഡിയോയിലുള്ളത്. കാഴ്ചക്കാരെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്ന തരത്തിലാണ് ഓരോ കേക്കുകളുടേയും ഡിസൈന്‍. വൈറലായ ആ വീഡിയോ കാണാം.

ഇതിനകം 29 കോടിയിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.ടോയ്ലെറ്റ് പേപ്പറാണെന്ന് കരുതി രെങ്കിലും എടുത്തുപയോഗിച്ചാല്‍ തമാശയായേനെ എന്ന് ചിലര്‍ പറയുന്നു, ചെരുപ്പ് കണ്ട് എടുത്തിട്ടുണ് നോക്കിയിരുന്നേല്‍ പണി കിട്ടിയേനെ എന്ന് മറ്റുചിലര്‍. എന്തായാലും ഷെഫിന്റെ കഴിവിനെ അഭിനന്ദിക്കാനും ആരും മറന്നില്ല.