ശരീരം തുളയ്ക്കുന്ന ആണ്‍നോട്ടങ്ങള്‍; ജീവിക്കുന്ന ‘ബാര്‍ബി ഡോള്‍’ ജോലി ഉപേക്ഷിച്ചു

ബാര്‍ബി ഡോളിനെപ്പോലെ ആകാന്‍ നിരവധി ശസ്ത്രക്രിയ നടത്തിയ ഇരുപത്തിരണ്ടുകാരിയായ യുവതിയാണ് ലൂണ സിപ്പോസ്.

മുഖം, ചുണ്ട്, മാറിടം തുടങ്ങി ശരീരത്തില്‍ പത്തിലധികം ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. ജീവനുള്ള പാവയെന്നാണ് ഇപ്പോള്‍ അവര്‍ അറിയപ്പെടുന്നത്. ഒരു കോടിയിലധികം രൂപയാണ് ഇവര്‍ ശസ്ത്രക്രിയയ്ക്കായി ചെലവഴിച്ചത്. ബാര്‍ബറ ലൂണയുടെ മുന്‍ ഭര്‍ത്താവാണ് ശസ്ത്രക്രിയ്ക്ക് പണം മുടക്കിയത്.

ചെറുപ്പത്തിലെ തനിക്ക് ബാര്‍ബി പാവയെ ഇഷ്ടമായിരുന്നെന്നാണ് ലൂണ പറയുന്നത്. ആ ഇഷ്ടം കൊണ്ടാണ്രതേ ശരീരം ബാര്‍ബി ഡോളിനെപ്പോലെയാക്കിയത്. തന്നെക്കാള്‍ തന്റെ ബാര്‍ബി രൂപത്തെ ഭര്‍ത്താവാണ് ഏറെ ഇഷ്ടപെട്ടിരുന്നതെന്ന് ലൂണ പറയുന്നു.

ഏതായാലും ഒരു സ്ഥാപനത്തില്‍ റിസംപ്ഷനില്‍ ജോലി ചെയ്യുകയായിരുന്നു ലൂണ. ഇപ്പോള്‍ ആ ജോലി ഉപേക്ഷിച്ചിരിക്കുകയാണ് അവര്‍. ഒരു ഹോട്ട് ഗേള്‍ എന്നതുപോലെയാണ് ആളുകള്‍ തന്നോട് പെരുമാറുന്നതെന്നാണ് ലൂണയുടെപരാതി.

മാത്രമല്ല, ഉന്നതരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ പ്രമോഷന്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നും അവര്‍ പറയുന്നു. ജോലി ഉപേക്ഷിച്ചെങ്കിലും വിശാല മനസ്‌കരായ ആളുകളുമായി ചങ്ങാത്തം കൂടുന്നതിന് തനിക്ക് മടിയില്ലെന്ന് ലൂണ തുറന്നു പറയുന്നു.