ഈ അജിത്തിന്റെ ഒരു ‘തല’; ഏക്കറ് കണക്കിന് സ്ഥലം സാനിറ്റൈസ് ചെയ്യാന്‍ ഡ്രോണുമായി താരം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അത്യാധുനിക ഡ്രോണ്‍ ടെക്‌നോളജിയുമായി നടന്‍ തല അജിത്തും സംഘവും. വലിയ പ്രദേശങ്ങള്‍ അണുവിമുക്തമാക്കാന്‍ സഹായിക്കുന്ന ഡ്രോണുകളാണ് താരം വികസിപ്പിച്ചെടുത്തത്. മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികളുമായി ചേര്‍ന്നാണ് താരം ഡ്രോണ്‍ ഡിസൈന്‍ ചെയ്തത്.

16 ലിറ്റര്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ഒരു ഏക്കര്‍ പ്രദേശം അര മണിക്കൂറില്‍ അണുവിമുക്തമാക്കാന്‍ ഈ ഡ്രോണുകള്‍ക്കാവും. അജിത്തിനെ പ്രശംസിച്ചുകൊണ്ട് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ ഉള്‍പ്പടെയുള്ളവര്‍ രം?ഗത്തെത്തി.കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യയില്‍ പലയിടത്തും വലിയ പ്രദേശങ്ങളില്‍ അണുനാശിനി തളിക്കാന്‍ ഡ്രോണുകള്‍ ഉപയോ?ഗിച്ചിരുന്നു. തുടര്‍ന്നാണ് സ്മാര്‍ട്ട് ഡ്രോണ്‍ നിര്‍മിച്ച അജിത്തിനെയും സംഘത്തെയും അശ്വത് നാരായണ്‍ അഭിനന്ദിച്ചത്.

2018ല്‍ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി അജിത്തിനെ സിസ്റ്റം അഡ്വെസറും ഹെലികോപ്റ്റര്‍ ടെസ്റ്റ് പൈലറ്റുമായി നിയമിച്ചിരുന്നു. പുത്തന്‍ സങ്കേതികവിദ്യയില്‍ ഉള്ള ഒരു യുഎവി ഡ്രോണ്‍ നിര്‍മിക്കാന്‍ അജിത് വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചിരുന്നു. ദക്ഷ എന്നായിരുന്നു തലയുടെ ടീമിന്റെ പേര്. ഇവര്‍ നിര്‍മിച്ച ഡ്രോണ്‍ ആറ് മണിക്കൂറിലേറെ സമയം നിറുത്താതെ പറന്നു. മെഡിക്കല്‍ എക്‌സ് പ്രസ് 2018 യുവി ചലഞ്ചില്‍ വിജയിക്കുകയും ചെയ്തിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യയിലെ വലിയ പ്രദേശങ്ങളില്‍ അണുനാശിനി തളിക്കാന്‍ ദക്ഷ ഡ്രോണ്‍ ഉപേയാഗിച്ചു.