മൂന്ന് തലമുറകളുടെ ചിത്രം പങ്കുവെച്ച് പൃഥ്വി; അലംകൃതയടെ കുഞ്ഞുമുഖം കാണുന്നില്ലെന്ന് ആരാധകരുടെ പരിഭവം

മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ജ്യേഷ്ഠാനുജന്മാരാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇരുവരേയും പോലെ തന്നെ ഇവരുടെ കുടുംബത്തേയും മലയാളികള്‍ക്ക് ഒരുപാട് ഇഷ്ടമാണ്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍ ഇപ്പോള്‍ ഒരു നിര്‍മ്മാതാവ് കൂടിയാണ്. പൃഥ്വിയുടെ വിശേഷങ്ങളും മകളുടെ വിശേഷങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം സുപ്രിയ പങ്കുയ്ക്കാറുണ്ട്.

ഇക്കുറി സുപ്രിയ പങ്കുവച്ചിരിക്കുന്നത് മൂന്ന് തലമുറകളുടെ ചിത്രമാണ്. അച്ഛന്‍ സുകുമാരന്റെ ചിത്രത്തിനു താഴെ രണ്ടു കസേരകളിലായി ഇരിക്കുന്ന മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും. പൃഥ്വിരാജിന്റെ മടിയില്‍ മകള്‍ അല്ലിയും ഇന്ദ്രജിത്തിന്റെ മടിയില്‍ മകള്‍ നക്ഷത്രയും.

‪3 generations. Family weekend. 😊‬

Posted by Prithviraj Sukumaran on Sunday, 28 June 2020

കുടുംബങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന ഒരു വാരാന്ത്യത്തിലെ ചിത്രമായിരുന്നു സുപ്രിയ പങ്കുവച്ചത്. മൂന്ന് തലമുറകള്‍ എന്നായിരുന്നു ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. ഈ ചിത്രം പൃഥ്വിരാജും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തില്‍ പൃഥ്വിയുടെ മകള്‍ അലംകൃത മുഖംതിരിഞ്ഞാണ് നിന്നിരിക്കുന്നത്. അതേസമയം ഇന്ദ്രജിത്തിന്റെ മകളുടെ മുഖം ചിത്രത്തില്‍ കാണാം. അലംകൃതയുടെ മുഖം എന്താണ് കാണിക്കാത്തതെന്ന് ചോദിച്ച് ആരാധകര്‍ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. അപൂര്‍വമായി മാത്രമാണ് പൃഥ്വി അലംകൃതയുടെ ചിത്രം പങ്കുവെക്കാറുളളത്.