കൊറോണയെ പേടിച്ച് ബാഹുബലിയും; മഹിഷ്മതിയിലും അതീവ ജാഗ്രത!

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സിനിമകളുടെയും ടെലിവിഷന്‍ സീരിയലുകളുടെയും ഡിജിറ്റല്‍ സീരീസിന്റെയുമെല്ലാം ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുകയാണ്.

COVID-19 വ്യാപിക്കുന്നതിനാല്‍ എല്ലാവിധ മുന്‍കരുതലുകളോടും കൂടിയാണ് നിര്‍മ്മാതാക്കള്‍ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുന്നത്. ബാഹുബലി (Baahubali) സംവിധായകന്‍ എസ്എസ് രാജമൗലി (SS Rajamouli) പങ്കുവച്ച രസകരമായ ഒരു വീഡിയോയാണ് ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

കൊറോണ വൈറസ് (Corona Virus) പ്രതിരോധത്തെ സംബന്ധിക്കുന്ന ഒരു സന്ദേശം വളരെ രസകരമായ രീതിയില്‍ ആവിഷ്‌കരിച്ചതാണ് വീഡിയോ. പ്രഭാസും റാണ ദഗ്ഗുബതിയും വേഷമിട്ട ബാഹുബലിയില്‍ നിന്നുമുള്ള ഒരു രംഗമാണ് സംവിധായകന്‍ ഇതിനായി തിരഞ്ഞെടുത്തത്.

ബാഹുബലിയും പല്‍വാല്‍ ദേവനും ആണ് ദൃശ്യത്തില്‍ മാസ്‌ക് ധരിച്ചിരിക്കുന്നത്. പഴയ വീഡിയോയില്‍ വളരെ തന്മയത്വത്തോടെയാണ് മാസ്‌ക് എഡിറ്റ് ചെയ്ത് വെച്ചിരിക്കുന്നത്.