ഈ കറുമ്പന്‍ ആളൊരു കുറുമ്പനാ; ചങ്ങാതിയെ പിന്നില്‍ നിന്നും തളളി വെളളത്തിലേക്കിട്ട് കുട്ടിയാന

കുട്ടിയാനകളുടെ വീഡിയോ എല്ലാ കാലവും രസകരമാണ്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറിയത്. രണ്ട് കുട്ടിയാനകളാണ് വീഡിയോയില്‍ ഉളളത്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത് നന്ദയാണ് വീഡിയോ ട്വീറ്റ് ചെയ്തിട്ടുളളത്. രണ്ട് വര്‍ഷം മുമ്പ് പുറത്ത് വന്ന വീഡിയോ ആണെങ്കിലും ഇപ്പോഴും ശ്രദ്ധേയമായ വീഡിയോ ആണിത്.

ഒരു ആനക്കുട്ടി മറ്റൊരു ആനക്കുട്ടിയെ വെളളത്തിലേക്ക് തളളിയിടുന്ന വീഡിയോ ആരുടേയും ചുണ്ടില്‍ പുഞ്ചിരി നിറയ്ക്കന്നതാണ്. നിരവധി പേരാണ് വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നത്.

അമ്മയാന ഇല്ലാത്ത സമയത്ത് കുസൃതി കാണിക്കുകയാണ് കുട്ടിയാന എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോ വീണ്ടും വൈറലായി മാറിയതോടെ പതിനായിരക്കണക്കിനേ പേരാണ് കണ്ടത്.