രോഗികളുടെ സിരകളില്‍ ഡോക്ടര്‍മാരുടെ രക്തം; ആശുപത്രികളില്‍ കോവിഡിനോട് പോരാട്ടം

രാജ്യത്ത് കൊറോണ വൈറസ് മൂലമുണ്ടായ പ്രതിസന്ധി കാരണം പലരും വീട്ടില്‍ തന്നെ തുടരുകയാണ്. അത്‌കൊണ്ട് തന്നെ പലതരത്തിലുളള പ്രതിസന്ധികളും തുടരുന്നുണ്ട്. ആരോഗ്യമേഖലയെ താറുമാറാക്കുകയാണ് കോവിഡ് 19. ഇതിനിടെ ബ്ലഡ് ബാങ്കുകളിലും രക്തം കിട്ടാത്ത അവസ്ഥയായി. ഗുരുതരമായ രോഗം ഉളളവരും അപകടങ്ങളില്‍ പെടുന്നവരുമൊക്കെ രക്തം കിട്ടാതെ ബുദ്ദിമുട്ടുന്നും ഉണ്ട്. കൂടാതെ കൊറോണ വൈറസ് ബാധിതര്‍ക്കും രക്തം ആവശ്യമാണ്. ഈ പ്രതിസന്ധിക്ക് താത്കാലികമായെങ്കിലും ശമനം ഉണ്ടാക്കാനായി ബിഹാറില്‍ ഡോക്ടര്‍മാര്‍ തന്നെ രക്തം ധാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്.

കൊറോണ വൈറസ് ബാധിതര്‍ക്ക് മാത്രമല്ല, ഗുരുതര ആരോഗ്യ പ്രശ്‌നമുളളവര്‍ക്കും ഡോക്ടര്‍മാര്‍ രക്തം ധാനം ചെയ്യുന്നുണ്ട്. ‘കോവിഡ് രോഗികള്‍ക്ക് പുറമെ ശസ്ത്രക്രിയ ആവശ്യമായ രോഗികളും ആശുപത്രിയിലുണ്ട്. അവര്‍ക്കും രക്തം ആവശ്യമാണ്. ജനങ്ങള്‍ പുറത്ത് ഇറങ്ങാത്തത് കൊണ്ട് തന്നെ രക്തം കിട്ടാനില്ല,’ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സുപ്രണ്ട് ഡോ. മനീഷ് മണ്ഡല്‍ പറഞ്ഞു.

രക്തദാതാക്കളെ കിട്ടാതായത് കൊണ്ട് തന്നെ ഡോക്ടര്മാരാണ് ബിഹാറില്‍ രക്തം നല്‍കുന്നത്. നിലവില്‍ ബിഹാറില്‍ 7,181 കോവിഡ് കേസുകളാണ് ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്തത്. 50 പേര്‍ മരിക്കുകയും ചെയ്തു.