തുണി കൊടുത്ത നന്മമരത്തിന് വേറെന്ത് സമ്മാനം നല്‍കും; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എല്ലാം തട്ടിയെടുക്കാനായി വീണ്ടും എത്തിയ പ്രളയത്തെ ഒറ്റക്കെട്ടായി പൊരുതി തോല്‍പ്പിക്കുകയാണ് നമ്മള്‍. കഴിഞ്ഞ കുറെ ദിവസങ്ങളായി കേള്‍ക്കുന്നത് മുഴുവന്‍ നെഞ്ചിടിപ്പും സങ്കടവും കൂട്ടൂന്ന വാര്‍ത്തകള്‍ ആയിരുന്നു. പോരാടാന്‍ തന്നെ നമ്മള്‍ തീരുമാനിച്ചപ്പോള്‍ അതിന് ഊര്‍ജം തന്നത് പ്രളയ ബാധിതരെ സഹായിക്കാനായി തുണിക്കടയിലെ മുഴുവന്‍ സാധനങ്ങളും എടുത്ത് നല്‍കിയ നൗഷാദിനെ പോലെ ചിലരായിരുന്നു. നൗഷാദിനെ സ്‌നേഹമെന്നും ദൈവമെന്നും നമ്മള്‍ വിളിച്ചു, സോഷ്യല്‍ മീഡിയയിലെ താരവുമാക്കി. ഇപ്പോഴിതാ നൗഷാദിന് അപ്രതീക്ഷിതമായ ഒരു സമ്മാനവുമായി എത്തിയിരിക്കുകയാണ് കലാകാരനായ ഡാവിഞ്ചി സുരേഷ്.

തുണികള്‍ കൊണ്ട് നന്മ കാണിച്ചു തന്ന നൗഷാദിന്റെ മുഖം തുണികൊണ്ട് മെനഞ്ഞാണ് ഡാവിഞ്ചി സുരേഷ് തന്റെ സ്‌നേഹം പ്രകടിപ്പിച്ചത്. നടന്മാരായ കുഞ്ചാക്കോ ബോബനും ഗിന്നസ് പക്രുവും അടക്കം നിരവധി പ്രമുഖര്‍ സൗഷാദിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ഞായറാഴ്ച നടന്‍ രാജേഷ് ശര്‍മയും സംഘവും നിലമ്പൂര്‍, വയനാട് എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് എറണാകുളം ബ്രോഡ് വേയില്‍ വിഭവ സമാഹരണം നടത്തുന്നതിനിടയ്ക്കാണ് നൗഷാദിന്റെ അടുക്കലുമെത്തിയത്. തന്റെയൊപ്പം അവരെയും കൂട്ടി പെരുന്നാള്‍ കച്ചവടത്തിനായി മാറ്റി വെച്ചിരുന്ന മുഴുവന്‍ വസ്ത്രങ്ങളും നൗഷാദ് ചാക്കില്‍ നിറച്ചുനല്‍കി. രണ്ടാമതൊന്നാലോചിക്കാതെ നൗഷാദ് ചെയ്യുന്നതു കണ്ട് രാജേഷ് ശര്‍മ ഫെയ്‌സ്ബുക്കിലിട്ട ലൈവ് വീഡിയോ ആയിരങ്ങള്‍ക്കാണ് നന്മയുടെ ജീവിതപാഠമായത്.

തുണികൊടുത്തു നന്മ ചെയ്ത മനുഷ്യന് തുണികൊണ്ടു ഒരു ചെറിയ സൃഷ്ടി സമ്മാനിച്ച് ഡാവിഞ്ചി സുരേഷ് ….😍🙏🏼👌🏼👌🏼👌🏼👌🏼

Posted by Kunchacko Boban on Monday, August 12, 2019

തുണികൊടുത്തു നന്മ ചെയ്ത മനുഷ്യന് തുണികൊണ്ടു ഒരു ചെറിയ സൃഷ്ടി സമ്മാനിച്ച് ഡാവിഞ്ചി സുരേഷ് ….😍🙏🏼👌🏼👌🏼👌🏼👌🏼

Posted by Vaisakh G Ashok on Monday, August 12, 2019