സമ്മാനമായി  ജാഗ്വാര്‍ കിട്ടിയില്ല, യുവാവ് ബിഎംഡബ്യൂ പുഴയില്‍ എറിഞ്ഞു

ഒരു ബിഎംഡബ്യൂ കാര്‍ സ്വന്തമാക്കുക, ഏതൊരു സാധാരണക്കാരനോടു ചോദിച്ചാലും ഒരിക്കലും നടക്കാത്ത അവന്റെ ആഗ്രഹങ്ങളിലൊന്നാണെന്ന് പറയും. അങ്ങനെ ഒരു കാര്‍ 28ആം വയസില്‍ സമ്മാനമായി കിട്ടുക അത്രയും ഭാഗ്യം ചെയ്തവനുമാത്രമായിരിക്കും. അത്ഭുതമൊക്കെ പക്ഷേ നമുക്കെയുള്ളു. ഈ സംഭവകഥയിലെ നായകന് പക്ഷേ ആ സമ്മാനം അത്ര പിടിച്ചില്ല. ഇഷ്ടപ്പെടാത്ത സമ്മനം നമ്മള്‍ എന്ത് ചെയ്യും അതേ അവനും ചെയതുള്ളു, 40ലക്ഷത്തിന്റെ ബിഎംഡബ്യൂ കാര്‍ അവന്‍ പുഴയില്‍ ഒളുക്കി കളഞ്ഞു. ഹരിയാന സ്വദേശിയായ ഈ യുവാവിന് പിറന്നാള്‍ സമ്മാനമായി അച്ഛന്‍ നല്‍കിയതാണ് 40 ലക്ഷംരൂപയുടെ ബിഎംഡബ്യൂകാര്‍. പക്ഷേ പിറന്നാളിന് സമ്മാനമായി യുവാവ് ആഗ്രഹിച്ചത് ഒരു ജാഗ്വാറായിരുന്നു. ആഗ്രഹിച്ചത് കിട്ടാത്തതിലുള്ള ദേഷ്യവും നിരാശയും യുവാവ് തീര്‍ത്തത് ബിഎംഡബ്യൂ കാര്‍ പുഴയില്‍ എറിഞ്ഞായിരുന്നു.

വാഹനം സമ്മാനമായി കിട്ടി രണ്ട് മാസത്തിന് ശേഷമാണ് യുവാവ് വാഹനം പുഴയില്‍ തള്ളിയത്. വാഹനം പുഴയില്‍ തള്ളിയ ശേഷം ഇത് വെള്ളത്തിലൂടെ ഒഴുകുന്ന ദൃശ്യങ്ങള്‍ യുവാവ് തന്റെ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. യുവാവിന് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നാണ് കുടുംബം പറയുന്നത്. മകന്‍ തങ്ങളോട് ജാഗ്വാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഏതായാലും ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസ് എടുക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. വണ്ടി നാട്ടുകാര്‍ ചേര്‍ന്ന് കരയ്‌ക്കെത്തിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Denied Jaguar, Haryana youth pushes BMW into river#HARYANA: Gifted a BMW by his parents instead of a Jaguar that he was demanding, a youth from Haryana’s Yamunanagar on Friday pushed his new car into a swollen river in a fit of anger, police said.When the youth was plunging the high-end BMW car into the river, he also made a video and put it on social media. The car later got stuck in the middle of the river owing to a patch of tall grass.Later, the youth was seen trying to get the car out of the river with the help of local divers.Police have registered a case in the matter.

Posted by Jehlam Times on Saturday, August 10, 2019