61 വയസുള്ള ബോഡി ബിൽഡർ..അറിയാം ഈ മസ്സിൽ മുത്തശ്ശിയുടെ വിശേഷങ്ങൾ

ഇന്നത്തെ ചെറുപ്പക്കാരിൽ ഭൂരിഭാഗം പേരും ശരീര സൗന്ദര്യം സംരക്ഷിക്കുന്നവരാണ്. ജിമ്മിലും മറ്റും പോയി മസ്സിൽ ഉണ്ടാക്കി മാസ്സ് കാണിക്കാൻ ഇഷ്ട്ടപെടുന്നവർ. എന്നാൽ ഒരു 50 വയസു കഴിഞ്ഞവർക്ക് ഒന്നും ഇതിൽ വലിയ താൽപര്യം കാണാറില്ല. പ്രത്യേകിച്ച് സ്ത്രീകൾക്ക്. എന്നാൽ തന്റെ അറുപതാം വയസിലും ജിമ്മിൽ പോയി മസ്സിൽ ഗേൾ ആയ ഒരു മുത്തശ്ശിയുടെ കഥ ആണ് ഇനി പറയുന്നത്.

ലയൻഡ എന്ന 61കാരി ആണ് ഈ ജിം ഗേൾ. ആറുകുട്ടികളുടെ മുത്തശ്ശിയായ ലയന്‍ഡ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്ററും പേഴ്‌സണല്‍ ട്രെയിനറുമാണ്.  ഇപ്പോഴും തന്‍റെ ശരീര സൗന്ദര്യം നിലനിര്‍ത്താനായി  ലയന്‍ഡ  വ്യായാമങ്ങള്‍ ചെയ്യുന്നു. തന്റെ 20-ാം വയസിലാണ് ഇവര്‍ വ്യായാമം തുടങ്ങിയത്.  ജിമ്മില്‍ ബോഡി ബില്‍ഡിങ്ങിനായി പോയി തുടങ്ങിയത് 30ആം വയസിലും.

തുടക്കം  മുതൽക്ക് തന്നെ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ പ്രത്യേകം താല്‍പ്പര്യം ഇവര്‍ക്കുണ്ടായിരുന്നു. ഭര്‍ത്താവ് മാര്‍ക്കിന്റെ സഹായത്തോടെ 55-ാം വയസില്‍ ഇവര്‍ ബോഡി ബില്‍ഡിങ്ങ് മത്സരങ്ങളില്‍ പോയിതുടങ്ങി.  അഞ്ച് തവണ ബോഡി ബില്‍ഡിങ്ങ് ചാമ്പ്യനായിട്ടുണ്ട് ലയൻഡ.ദീര്‍ഘനാളത്തെ പരിശീലനം തന്റെ ശരീരത്തെ ആരോഗ്യമുള്ളതാക്കിയെന്നും ഇത് തനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു എന്നും തന്റെ ജീവിതം മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാകട്ടെ എന്നുമാണ് ലയന്‍ഡ പറയുന്നത്.