ഒരുമിച്ചു കോളേജിൽ പഠിക്കുന്ന അച്ഛനും മകളും..മകളുടെ മനോഹരമായ കുറിപ്പ്

പഠനം ചിലർക്കു വെറും ജോലി നേടാൻ ഉള്ള ഒരു മാർഗം അല്ല. പഠനം അടങ്ങാത്ത ആവേശമാണ് ചിലർക്ക്. പ്രായം തടസ്സമാവാതെ പഠനത്തിൽ താല്പര്യം കാണിക്കുന്നവരും പഠിക്കുന്നവരും നമുക്കിടയിൽ ഉണ്ട്. മകളോടൊപ്പം കോളേജില്‍ പോകാനാരംഭിച്ച ഒരു അച്ഛന്റെ കഥ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഫേസ്ബുക്ക് പേജായ ഹ്യൂമന്‍സ് ഓഫ് ബോംബെയിലാണ് മകള്‍ തന്നെ ആണ് അച്ഛനെക്കുറിച്ച് കുറിപ്പെഴുതിയത്.

‘നിയമപഠനത്തില്‍ അച്ഛന്‍ വളരെ തല്‍പരനായിരുന്നു. ചെറുപ്പത്തില്‍ നിയമം പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. എന്നാല്‍, സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം സാധിച്ചില്ല. പിന്നീട് കണ്‍സള്‍ട്ടന്‍റായി ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഞാന്‍ എല്‍എല്‍ബിയാണ് പഠിക്കുന്നത്. എന്‍റെ വിഷയത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും അച്ഛന്‍ എപ്പോഴും തിരക്കും. എന്‍റെ സഹോദരി ഡോക്ടറും രണ്ട് സഹോദരന്മാര്‍ അഭിഭാഷകരുമാണ് എന്ന് ഓർക്കുന്നു അച്ഛനെ കുറച്ചു മകൾ. ഒരിക്കല്‍ നിയമം പഠിക്കണമെന്ന് അച്ഛന്‍ എന്നോട് പറഞ്ഞു. കൂട്ടുകാരോടും അടുപ്പമുള്ളവരോടും അഭിപ്രായം തേടി ഞാന്‍ പഠിക്കുന്ന കോളേജില്‍, എന്‍റെ ജൂനിയറായി അച്ഛനെത്തി. എന്‍റെ കൂട്ടുകാരോടൊത്ത് അച്ഛന്‍ ഇരിക്കുന്നു, സൗഹൃദം സ്ഥാപിക്കുന്നു. അച്ഛന്‍റെ തിരിച്ചുവരവ് എന്നില്‍ സന്തോഷമുണ്ടാക്കുന്നു. ഞങ്ങള്‍ക്ക് ഒരുമിച്ച് പ്രാക്ടീസ് തുടങ്ങാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് എന്നാണ് മകൾ പോസ്റ്റിൽ കുറിക്കുന്നത്.

അച്ഛന്‍ എനിക്കുവേണ്ടി എന്താണോ ചെയ്തത്, അതെല്ലാം തിരികെ നല്‍കാന്‍ എനിക്ക് സാധിക്കുമെന്ന് ഞാന്‍ കരുതുന്നു എന്ന് പറഞ്ഞാണ് പെൺകുട്ടി പോസ്റ്റ് അവസാനിപ്പിക്കുന്നത് . പെൺകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.