ദമ്പതികൾ തമ്മിൽ നടു റോഡിൽ വഴക്ക്..കാറിനു മുകളിൽ കയറി വേറിട്ട പ്രതിഷേധവുമായി ഭാര്യ

ഭർത്താവും ഭാര്യയും തമ്മിലുള്ള വഴക്ക് സാധാരണമാണ്. അപൂർവമായെങ്കിലും പൊതുസ്ഥലങ്ങളിൽ ദമ്പതികളുടെ വഴക്ക് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഈ വഴക്ക് ഇത്തിരി കടന്നു പോയി. നടു റോഡിൽ ആണ് ദമ്പതികൾ വഴക്കിട്ടത്. ഭർത്താവുമായി വഴക്കിട്ടതിന്റെ ദേഷ്യം തീർക്കാൻ വാഹനത്തിനു മുകളിൽ വലിഞ്ഞു കയറുകയായിരുന്നു യുവതി. സിഗ്നലിൽ വണ്ടി നിർത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ.

ചൈനയിലാണ് സംഭവം നടന്നത്. യാത്രയ്ക്കിടയിലാണ് ഇരുവരും വഴക്കിട്ടത്. തന്റെ പരാതികളും പരിഭവങ്ങളും ഭർത്താവ് പരിഗണിക്കുന്നില്ല എന്നു മനസിലാക്കിയ യുവതി കാറിന്റെ മുകളിൽ കയറുകയായിരുന്നു. നാലു മിനിറ്റോളം യുവതി ഇങ്ങനെ നിന്നു. ഇതോടെ സിഗ്നൽ മാറിയിട്ടും വണ്ടി മുന്നോട്ട് എടുക്കാനാകാതെ ഭർത്താവ് വലഞ്ഞു.

സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇവരെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. അപ്പോഴാണ് അതിലും രസകരമായ സംഭവം. പരിശോധനയിൽ യുവാവിന് ലൈസൻസില്ല. ഇയാളെ കൊണ്ടു പിഴ അടപ്പിച്ച പൊലീസ്, യുവതിക്ക് താക്കീതു നൽകി വിട്ടയച്ചു.

എന്തായാലും ദമ്പതികളുടെ വഴക്ക് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.തമാശ ആയും വളരെ ഗൗരവത്തോടെയും നിരവധി കമെന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ സംഭവത്തെ കുറിച്ചു ലഭിക്കുന്നത്