ലതാമങ്കേഷ്‌ക്കറിന്റെ പാട്ട് അവിശ്വസനീയമായ മാധുര്യത്തോടെ പാടി മറ്റൊരു ഗായിക..പാട്ടു കേൾക്കാം

ട്രെയിനിൽ പാട്ടുപാടി ജീവിക്കുന്നവരെ നമ്മൾ പല തവണ യാത്രകളിൽ കണ്ടിട്ടുണ്ടാകും. എല്ലാം വലിയ പാട്ടുകാരൊന്നും ആയിരിക്കില്ല. വിശപ്പ് മാറ്റാൻ അവർക്ക് ആവുന്ന താളത്തിൽ അവരെ കൊണ്ട് പറ്റാവുന്നത് പോലെ അവര് പാടും. എന്നാൽ മനോഹരമായി പാടുന്ന ഒരു ട്രെയിൻ പാട്ടുകാരിയെ ആണ് ഈ വിഡിയോയിലൂടെ നമുക്കു പരിചയപ്പെടാൻ പറ്റുന്നത്.

ലതാമങ്കേഷ്കറുടെ ക്ലാസിക് ഹിറ്റുകളിലൊന്നായ ‘ഏക് പ്യാർ കാ നഗ്മാ ഹേ’ എന്ന ഗാനം അതിമനോഹരമായ ശബ്ദത്തിൽ ആണ് ഈ പാട്ടുകാരി ട്രെയിനിൽ പാടുന്നത് . പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷനിൽ നിന്നാണ് വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത്. പശ്ചാത്തലത്തിൽ ട്രെയിനിന്റെ ശബ്ദവും കേൾക്കാം. ട്രെയിനിൽ പാട്ടുപാടി ഉപജീവനം കഴിക്കുന്ന ഏതോ ഗായികയാണ് ഇവർ. പക്ഷേ, ആ ശബ്ദം, ഒറ്റക്കേൾവിയിൽ ലതാമങ്കേഷ്കർ തന്നെയാണോ പാടുന്നതെന്നു സംശയിച്ചു പോകും. അത്രയും മനോഹരമാണ് പാട്ടുകാരിയുടെ പാട്ട്.

വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. 1.7 മില്യൺ ആളുകളാണ് നിമിഷങ്ങൾക്കകം വിഡിയോ സമൂഹമാധ്യമങ്ങളിൽ കണ്ടത്. നിരവിധി പേർ പങ്കുവെക്കുകയും ചെയ്തു. 1972ൽ പുറത്തിറങ്ങിയ ഷോർ എന്ന ചിത്രത്തിലേതാണു ഗാനം. ലക്ഷ്മികാന്ത് പ്യാരിലാലാണു സംഗീതം നൽകിയത്.

മനോഹരമായ ആ വീഡിയോ കാണാം .