പ്രണയത്തിനു പ്രായം ഇല്ല…ഇന്ത്യൻ ഫോട്ടോഗ്രാഫറുടെ മനോഹര ചിത്രങ്ങൾ

പ്രണയത്തിനു കണ്ണില്ല എന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ പ്രണയത്തിനു കണ്ണ് മാത്രം അല്ല പ്രായവും ഇല്ല എന്നാണ് സുജാത സെറ്റിയ എന്ന ഫോട്ടോഗ്രാഫർ പറയുന്നത്. വെറുതെ പറയുകയല്ല,തന്റെ ചിത്രങ്ങളിലൂടെ ഇത് തെളിയിക്കുകയാണ് സുജാത

പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ തേടിയുള്ള യാത്രയിൽ പ്രായമായവരെ ഒപ്പിയെടുത്ത് ലോക ശ്രദ്ധ നേടുകയാണ് സുജാത. വാർധക്യത്തിന്റെ നിഷ്കളങ്കതയും പ്രണയത്തിന്റെ തീവ്രതയും സുജാതയുടെ ചിത്രങ്ങളിൽ നമുക്ക് ഒരുമിച്ചു കാണാൻ സാധിക്കും. ഇത് തന്നെ ആണ് സുജാതയുടെ ചിത്രങ്ങളുടെ പ്രത്യേകതയും.

പ്രകൃതിയുടെ മനോഹാരിത പശ്ചാത്തലമാക്കിയാണ് സുജാത തന്റെ ചിത്രങ്ങൾ പകർത്തുന്നത്. ഇവരുടെ ജീവിതത്തെക്കുറിച്ചുള്ള മനോഹരമായ കുറിപ്പുകൾ പങ്കുവയ്ക്കുന്ന പതിവും സുജാതയ്ക്ക് ഉണ്ട്.

സ്പെയിനിലെ പ്രശസ്തമായ ഫൊട്ടോഗ്രഫി ഇൻസ്റ്റിട്യൂട്ടിൽ അധ്യാപികയായ സുജാത ലണ്ടൻ കേന്ദ്രീകരിചാണ് പ്രവർത്തിക്കുന്നത്. വളര്‍ന്നു വരുന്ന ഫൊട്ടോഗ്രഫർമാർക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശിൽപശാലകൾ സംഘടിപ്പിക്കാറുണ്ട്. നിരവധി പുരസ്കാരങ്ങളും സുജാത സ്വന്തമാക്കിയിട്ടുണ്ട്.

ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ആണ് സുജാതയെ മറ്റുള്ളവരിൽ നിന്നും വേറിട്ട ഫോട്ടോഗ്രാഫർ ആകുന്നത് .