വിമാനത്തിൽ പ്രസവം..പിറന്നത് ഒരു കുഞ്ഞു മാലാഖ

വിമാനത്തിൽ ജനിച്ച കുഞ്ഞിന്റെ കഥ നമ്മൾ വാർത്തകളിൽ കണ്ടു മറന്നിട്ടില്ല. അത്തരത്തിൽ ഒരു റിപ്പോർട്ട് ആണ് വീണ്ടും വരുന്നത്. കുവൈറ്റിൽ ആണ് സംഭവം നടന്നത്.

വിമാനയാത്രയ്ക്കിടെയാണ് യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് എയര്‍ വിമാനം കുവൈറ്റില്‍ അടിയന്തിരമായി ലാന്റ് ചെയ്തു എങ്കിലും യുവതി വിമാനത്തിൽ പ്രസവിക്കുകയായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു സംഭവം. ദോഹയില്‍ നിന്നും ബൈറൂത്തിലേയ്ക്ക് പോകുകയായിരുന്നു വിമാനം എംഇ 435 വിമാനം. ഇതിനിടെയാണ് യാത്രക്കാരില്‍ ഒരാളായ ഫിലിപ്പിന്‍ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇവർ വിമാന ജീവനക്കാരുടെ സഹായം തേടുകയായിരുന്നു.

ഇതോടെ വിമാനം കുവൈറ്റ് വിമാനത്താവളത്തിലേയ്ക്ക് അടിയന്തിരമായി ലാന്റിങിന് അനുമതി തേടുകയും ഒപ്പം വിമാനത്തില്‍ യാത്രചെയ്യുന്ന ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെട്ട് അറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാൽ അതിനു മുൻപ് തന്നെ വിമാനത്തിന്റെ ശുചിമുറിയില്‍ യുവതി കുഞ്ഞിന് ജൻമം നൽകി.പെണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്. പരിശീലനം ലഭിച്ച വിമാനത്തിനുള്ളിലെ ജീവനക്കാവുടെ സന്നദ്ധതയും പരിചരണവുമാണ് യുവതിയുടെ സുഖപ്രവസത്തിന് സഹായകമായത്.യുവതിയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു