കോഴി ഇറച്ചിയും മുട്ടയും സസ്യാഹാരം ആയി പ്രഖ്യാപിക്കണമെന്ന വിചിത്ര ആവശ്യവുമായി ശിവസേന എംപി

വ്യത്യസ്ഥമായ അഭിപ്രായ പ്രകടനങ്ങളിലൂടെ മാധ്യമ ശ്രദ്ധ നേടുന്നവരാണ് രാഷ്ട്രീയക്കാർ. വളരേ കൗതുകം ഉള്ളതും തമാശ നിറഞ്ഞതുമായ ഒട്ടനവധി പ്രസ്താവനകൾ രാഷ്ട്രീയക്കാരുടേതായി ഉണ്ട്. എന്നാൽ ഇപ്പോൾ ഒരു രാഷ്ട്രീയ നേതാവിന്റെ വിചിത്രമായ പ്രസ്താവന കേട്ട് ഞെട്ടിയിരിക്കുകയാണ് ജനങ്ങൾ.

ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് വ്യത്യസ്തമായ ആവശ്യവുമായി ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്.ഇദ്ദേഹത്തിന്റെ ആവിശ്യം കേട്ട് അമ്പരപ്പ് മാറിയിട്ടില്ല കേൾവിക്കാർക്ക്. കോഴി ഇറച്ചിയും മുട്ടയും അടക്കമുള്ളവ സസ്യഭക്ഷണമായി പ്രഖ്യാപിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യമാണ് കേൾക്കുന്നവരിൽ അമ്പരപ്പ് സൃഷ്ടിക്കുന്നത്.

കോഴിയിറച്ചി സസ്യഭക്ഷണമാണോ സസ്യേതര ഭക്ഷണമാണോ എന്ന കാര്യം വ്യക്തമാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവിശ്യം.ആയുർവേദം അടക്കമുള്ള ചികിത്സാ വിഭാഗങ്ങളുടെ ചുമതലയുള്ള ആയുഷ് മന്ത്രാലയത്തോട് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടു. കോഴിയിറച്ചി ആയുർവേദത്തിന്റെ ഭാഗമായ ഔഷധമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

നന്ദുർബറിലെ ഒരു ഗ്രാമം ഒരിക്കൽ അദ്ദേഹം സന്ദർശിക്കുകയുണ്ടായെന്നും ആദിവാസി വിഭാഗത്തിൽപ്പെടുന്നവരുടെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചപ്പോൾ അതിൽ ഒരു വിഭവം പ്രത്യേക തരം ആയുർവേദ കോഴിയിറച്ചിയായിരുന്നെന്നും ആയുർവേദ രീതിയിൽ വളർത്തിയെടുക്കുന്ന കോഴിയായതിനാൽ അതിന്റെ ഇറച്ചി കഴിച്ചാൽ എല്ലാ വിധ രോഗങ്ങളിൽനിന്നും മോചനം ലഭിക്കുമെന്ന്

അവർ പറഞ്ഞു എന്നും ആണ് സഞ്ജയ് റാവത് പറയുന്നത്.

രാജ്യസഭയിൽ ആയുർവേദത്തിന്റെ പ്രയോജനങ്ങൾ സംബന്ധിച്ച് ചർച്ച നടക്കുന്നതിനിടയിലാണ് സഞ്ജയ് റാവത്തിന്റെ ഈ ആവശ്യം.എന്തായാലും സോഷ്യൽ മീഡിയയിൽ ഇതിനെ എതിർത്തും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങൾ ആണ് വരുന്നത്.