മരിച്ച സ്ത്രീയില്‍ നിന്നും സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കി…കേൾക്കാം ഈ അത്ഭുത വാർത്ത

ഗർഭപാത്രം വാടകയ്ക്ക് കൊടുക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അത് ജീവിച്ചിരിക്കുന്നവരുടെ കാര്യം ആണ്. ജീവിച്ചിരിക്കുന്ന സ്ത്രീകൾ ഗർഭപാത്രം ദാനം ചെയ്യുന്നതും അത് മറ്റ് സ്ത്രീകളിൽ വെച്ചുപിടിപ്പിച്ച് അതിൽ നിന്നും കുഞ്ഞുങ്ങൾ ജനിക്കുന്നതും ഇപ്പോൾ സാധാരണം ആണ്. എന്നാൽ മരിച്ച സ്ത്രീയിൽ നിന്നും ദാനം ലഭിച്ച ഗർഭപാത്രം ജീവനുള്ള സ്ത്രീയിൽ വെച്ചുപിടിപ്പിച്ച് അതിൽ നിന്നും കുഞ്ഞിന് ജന്മം നൽകിയ അസാധാരണ സംഭവം നടന്നിരിക്കുകയാണ് അമേരിക്കയിൽ.

ജൂൺ 18 ന് നടന്ന ജനനത്തെക്കുറിച്ചു ട്രാൻസ്പ്ലാന്റ് സർജൻ ആൻഡ്രിയാസ് ഹോസ്പിറ്റൽ വെബ്സൈറ്റിലാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. പതിനഞ്ച് മാസം നീണ്ടുനിന്ന ചികിത്സയിലൂടെ ജന്മനാ ഗർഭപാത്രമില്ലാതിരുന്ന മുപ്പതുകാരിയുടെ സ്വപ്നമാണ് ഇത്തരത്തിൽ സാക്ഷാത്കരിക്കപ്പെട്ടതെന്ന് ദൗത്യത്തിന് നേതൃത്വം നൽകിയ ട്രാൻസ്പ്ലാന്റ് സർജനായ ഡോ. തോമസ് ഫാൽക്കാണോ പറഞ്ഞു. പെൺകുഞ്ഞിനെ പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെയാണ്.

അമ്മയും കുട്ടിയും പൂർണ ആരോഗ്യത്തോടെ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും ഡോക്ടർ അറിയിച്ചു.