തമിഴ് സിനിമയിൽ ഇനി മഴ വേണ്ടെന്ന് സംവിധായകർ.. കാരണം കേട്ട് കൈയടിച്ചു പ്രേക്ഷകർ

സിനിമയിൽ മഴത്തുള്ള പാട്ടും സംഘട്ടന രംഗങ്ങളും ഒക്കെ കാണുന്നത് നമുക്ക് ഇഷ്ട്ടമുള്ള കാര്യം ആണ്. എന്നാൽ തമിഴ് സിനിമയിൽ ഇനി ഇത്തരം രംഗങ്ങൾ ഉണ്ടാവില്ല. അതേ തമിഴ് സിനിമയിൽ ഇനി മഴ പെയ്യില്ല.

തമിഴ്നാട്ടിലെ കടുത്ത വരൾച്ച കാരണം സിനിമയിൽ മഴ പെയ്യിക്കുന്നത് ഒഴിവാക്കുവാനാണ് കോളിവുഡിലെ ഒരു കൂട്ടം സംവിധായകർ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇപ്പോഴത്തെ കടുത്ത ജലപ്രതിസന്ധി കണക്കിലെടുത്ത് ജലസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനുള്ള തയാറെടുപ്പിലാണ് സിനിമാലോകം. സിനിമകളിലെ മഴ രംഗങ്ങൾ ഒഴിവാക്കുകയോ അല്ലെങ്കിൽ മിതമായ വെള്ളം മാത്രം ഉപയോഗിക്കുകയോ ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ് സംവിധായകരുടെ കൂട്ടായ്മ.

ജലപ്രതിസന്ധി ഇത്രയും രൂക്ഷമാകുന്നതിനു മുൻപു തന്നെ സിനിമയിൽ മഴ രംഗങ്ങൾ ചിത്രീകരിക്കാന്‍ വെള്ളം ലഭിക്കുന്നതു പ്രയാസമായിരുന്നു. അതുകൊണ്ടു തന്നെ നിർമാതാക്കൾ ഹൈദരാബാദ് ഉൾപ്പടെയുള്ള മറ്റു നഗരങ്ങൾ ചിത്രീകരണത്തിനായി തെരഞ്ഞെടുക്കാൻ നിർബന്ധിതരായിരുന്നു. എന്തായാലും സംവിധായകരുടെ ഈ മികച്ച തീരുമാനത്തിന് കൈയടിക്കുകയാണ് സിനിമ ലോകവും പ്രേക്ഷക ലോകവും .