അപൂർവ രോഗം ബാധിച്ചു ചികിത്സയിൽ ആയിരുന്ന സോന മോൾക്ക് കാഴ്ച്ച തിരിച്ചു കിട്ടി.. ഫേസ്ബുക്കിലൂടെ സന്തോഷം പങ്കു വച്ച് ആരോഗ്യ മന്ത്രി

അപൂർവ രോഗം ബാധിച്ചു കാഴ്ച്ച നഷ്ട്ടപെട്ടു നമ്മുടെ മനസ്സിൽ വേദനയായ സോന മോളെ ആരും മറന്നു കാണില്ല. സോന മോൾക്ക് കാഴ്ച്ച തിരിച്ചു കിട്ടിയ സന്തോഷ വാർത്തയാണ് അറിയാൻ സാധിക്കുന്നത്. ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ ആണ് തന്റെ ഫേസ് ബുക്കിലൂടെ ഈ സന്തോഷ വാർത്ത അറിയിച്ചത്.

കളിക്കുന്നതിടിനെ പെട്ടെന്ന് ബോധം പോയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 18-നാണ് സോന മോളെ തൃശ്ശൂര്‍  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്  മരുന്നുകളും കുട്ടിക്ക് നല്‍കി തുടങ്ങി. എന്നാല്‍ രണ്ട് ദിവസത്തിനകം കുട്ടിയുടെ ശരീരമാകെ പോളകള്‍ പൊന്തി. കണ്‍പോളകള്‍ അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലുമായി. ഇതോടെ കുട്ടിയുടെ അച്ഛന്‍ നിര്‍ബന്ധപൂര്‍വ്വം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങി. മരുന്നിന്‍റെ പാര്‍ശ്വഫലങ്ങള്‍ മൂലമുണ്ടായ സ്റ്റീവന്‍ ജോണ്‍സണ്‍ സിന്‍ഡ്രോം എന്ന രോഗമാണ് കുട്ടിയ്ക്കെന്ന് വിദഗ്ദ്ധ പരിശോധനയില്‍ കണ്ടെത്തി.

സമൂഹമാധ്യമങ്ങളില്‍ സോനയുടെ കഥ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് വിവരം അറിഞ്ഞു  തുടര്‍ ചികിത്സയ്ക്കുള്ള ചിലവ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചത്. ഹൈദരാബാദിലായിരുന്നു ചികിത്സ. സര്‍ക്കാറിന്‍റെ വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചികിത്സ നടത്തിയത്.

സര്‍ക്കാര്‍ സഹായത്തോടെ ചികിത്സയിലായിരുന്ന സോനാ മോളോടൊപ്പം നില്‍ക്കുന്ന ചിത്രം ആരോഗ്യമന്ത്രി കെ കെ ശൈലജ ഫേസ്ബുക്കില്‍ പങ്കുവച്ചു.ഈ ചിത്രത്തിനൊപ്പമുള്ള കുറിപ്പിലാണ് സോന മോൾക്ക് കാഴ്ച്ച തിരിച്ചു കിട്ടിയ സന്തോഷ വാർത്ത ശൈലജ ടീച്ചർ പങ്കു വച്ചത്. ടീച്ചറുടെ കുറിപ്പിലേക്ക് .

ടോക്സിക്ക് എപിഡമല്‍ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ട സോനമോളുടെ വാർത്ത നാം ഏവരും സോഷ്യൽ മീഡിയ വഴി അറിഞ്ഞതാണ്. രോഗത്തിന്റെ ഭീകരത വെളിവാക്കുന്ന സോനമോളുടെ ചിത്രവും ഏറെ സങ്കടത്തോടെ കൂടിയാണ് നാം കണ്ടത്. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടനെ സർക്കാരിന്റെ വി കെയർ പദ്ധതിയിലൂടെ സോനമോളുടെ ചികിത്സ ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ ദിവസത്തോടുകൂടി മോളുടെ ചികിത്സ പൂർത്തിയായി. കാഴ്ച പൂർണ്ണമായും തിരിച്ചുകിട്ടി.