പിസയും ബർഗറും തൊട്ടാൽ സ്കൂളിൽ നിന്നും പുറത്ത്.. പുതിയ നിയമവുമായി സർക്കാർ

ഫാസ്റ്റ് ഫുഡ് ആരോഗ്യത്തിന് ഹാനികരം ആണെന്നും കഴിക്കുന്നത് നല്ലതല്ല എന്നുമൊക്കെ നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ രുച്ചി കാരണം ഇതൊക്കെ മറക്കുകയാണ് പതിവ്. ഫാസ്റ്റ് ഫുഡ് വേണ്ട എന്ന് സമ്മതിപ്പിക്കാൻ ഏറ്റവും പ്രയാസം കുഞ്ഞുങ്ങളെ ആണ്. അതിന്റെ നിറത്തിലും മണത്തിലും രുചിയിലും വീണു പോകുന്ന കുഞ്ഞുങ്ങളോട് നമ്മൾ എന്തൊക്കെ പറഞ്ഞിട്ടും രക്ഷ ഇല്ല. എന്നാൽ ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയന്ത്രിച്ചു കൊണ്ടുള്ള പുതിയ നിർദ്ദേശവുമായി വന്നിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനായി ശരിയായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഈ തീരുമാനം.

ശരീരത്തിന് നല്ലതല്ലാത്ത അമിതമായി കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ നിയന്ത്രിക്കണമെന്ന് മഹാരാഷ്ട്ര ഫുഡ് ആന്ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഫാസ്റ്റ് ഫുഡ് അസുഖങ്ങള്‍ വരുത്തിവെക്കുന്നതിനാലാണ് ഇത്തരം ഒരു നിർദ്ദേശം.

ഫാസ്റ്റ് ഫുഡ് പൊണ്ണത്തടിയും പ്രമേഹവും അടക്കമുള്ള രോഗങ്ങള്‍ വരുത്തിവെക്കും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അത് കൊണ്ടാണ് ഇത്തരം ഒരു തീരുമാനം എന്നാണ് സർക്കാർ പറയുന്നത്.