ചികത്സ ജ്യോതിഷം നോക്കി.. രോഗ നിർണയം രോഗിയുടെ ജാതകം പരിശോധിച്ച്.. ആശുപത്രിയിലെ വ്യത്യസ്ഥമായ ആചാരങ്ങൾ കേട്ട് ഞെട്ടി ജനങ്ങൾ

രോഗം മാറാൻ ഈശ്വര വിശ്വാസവും പ്രാർത്ഥനയും ഒക്കെ സാധാരണ ആണ്. എന്നാൽ രോഗം മാറാൻ ജാതകം നോക്കുന്ന ഒരു ആശുപത്രിയെ കുറിച്ചാണ് ഇപ്പോൾ റിപോർട്ടുകൾ വരുന്നത്. രോഗിയുടെ ജാതകം പരിശോധിച്ച ശേഷം ചികിത്സ എന്നതാണ് ഇവിടുത്തെ രീതി

ജയ്‌പൂരിലെ യൂണിക് സംഗീത മെമ്മോറിയൽ ആശുപത്രിയിലാണ് രോഗ നിർണയത്തിന് ജാതകം ഉപയോഗിക്കുന്നു എന്ന റിപോർട്ടുകൾ വന്നത്. ജാതകം ഉപയോഗിച്ചുള്ള രോഗ നിർണയം ജ്യോതിഷത്തിന്റെ സഹായത്തോടെ ഉള്ളതിനാൽ കൃത്യം ആണെന്നാണ് ആശുപത്രിയിലെ ഡോക്ടർ ശർമ്മ അവകാശ പെടുന്നത്.

രോഗം കണ്ടെത്താൻ ആണ് ജ്യോതിഷത്തെ ഉപയോഗിക്കുന്നത് എന്നും ചികിൽത്സ വൈദ്യശാസ്ത്രത്തെ അടിസ്ഥാനപെടുത്തി ആണെന്നും ഡോക്ടർ പറയുന്നു. ദിവസേന 25 മുതൽ 30 വരെ ജാതകങ്ങൾ പരിശോധിച്ച് രോഗ നിർണയം നടത്തുന്നുണ്ട് എന്നും ഇതിനായി ജ്യോതിഷത്തെ ഉപയോഗിക്കുന്നത് കൊണ്ട് രോഗ നിർണയം കിറുകൃത്യം ആണെന്നും സമയ നഷ്ട്ടം ഉണ്ടാവുന്നില്ലെന്നും ഡോക്ടർ ANI യോട് പറഞ്ഞു.

എന്നാൽ ഈ വാർത്ത അറിഞ്ഞു നിരവധി പേരാണ് എതിർപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനെതിരെ അടിയന്തരമായി നടപടി സ്വീകരിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ് പലരും.