പമ്പാ നദിയിൽ മുങ്ങി താഴ്ന്നവർക്ക് പത്തനത്തിട്ടക്കാരി യുവതിയുടെ മനോധൈര്യത്തിൽ പുതുജീവൻ

കഴിഞ്ഞ വ്യാഴാഴ്ച ആണ് പമ്പയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിത്താഴ്ന്നത്.കോയിപ്രം പൂവത്തൂർ കൊടിഞ്ഞൂർ വീട്ടിൽ അഭിജിത് (12) ,അനുജിത്ത് എന്നിവരെ ആണ് അയൽവാസിയായ രാജശ്രീ (21) രക്ഷിച്ചത്.

മുത്തശ്ശിക്കൊപ്പം കൊടിഞ്ഞൂർ കടവിൽ കുളിക്കാൻ പോയതായിരുന്നു കുട്ടികൾ. മുത്തശ്ശി കടവിൽ കുളിച്ചുകൊണ്ടിരിക്കെ കുട്ടികൾ മറ്റൊരു കടവിലേക്ക് പോയത് ആരും ശ്രദ്ധിച്ചില്ല. 7 അടിയോളം താഴ്ച്ചയുള്ളയിടത്തേയ്ക്കാണ് കുട്ടികൾ നീങ്ങിയത്. ഈ സമയത്താണ് അയൽവാസിയായ രാജശ്രീ കടവിലേക്ക് കുളിക്കാനായി വന്നത്. അതേ സമയം കടവിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളിൽ ഒരാളായ അനുജിത്ത് വെള്ളത്തിലേക്ക് മുങ്ങി താഴാൻ തുടങ്ങി. അനുജനെ രക്ഷിക്കാൻ അഭിജിത്തും വെള്ളത്തിലേക്ക് എടുത്തു ചാടി. ബഹളം കേട്ട് അവിടേയ്ക്കു ഓടി എത്തിയ രാജശ്രീ കുട്ടികളെ രക്ഷിക്കാൻ പമ്പയിലേക്ക് എടുത്തു ചാടുകയായിരുന്നു.

പൂർണമായും വെള്ളത്തിലേക്ക് താഴ്ന്നു പോയ അനുജിത്തിനെ അടിത്തട്ടിലേക്ക് ഊളിയിട്ട് പോയാണ് രാജശ്രീ രക്ഷിച്ചത്. രണ്ടു കുട്ടികളെയും തീരത്തു എത്തിക്കുവാൻ ഉള്ള ശ്രമം വളരേ കഠിനമായിരുന്നു എന്ന് രാജശ്രീ പറയുന്നു. രണ്ടുപേരേയും കരയിൽ എത്തിച്ചു പ്രാഥമിക ശിശ്രുഷകൾ കൂടി നൽകിയാണ് കുഞ്ഞുങ്ങളുടെ ജീവൻ രാജശ്രീ രക്ഷിച്ചത്.

ബിഎസ് സി കഴിഞ്ഞു പിഎസി പരീക്ഷ കോച്ചിങ്ങിനു പോകുകയാണ് രാജശ്രീ. രാജശ്രീയുടെ മനോബലത്തിൽ മാത്രമാണ് കുഞ്ഞുങ്ങൾ രക്ഷപെട്ടത് എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്.