LED ബൾബുകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക! ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത

എൽ ഇ ഡി എന്ന കുഞ്ഞൻ ബൾബ് ആണ് ഇപ്പോൾ ബൾബുകളിലെ താരം. ഊർജത്തിന്റെ ഉപയോഗം വളരേ അധികം കുറവാണെന്നതും പ്രകാശം കൂടുതൽ ആണെന്നുമാണ് എൽ ഇ ഡിയെ കൂടുതൽ സ്വീകാര്യമാകുന്നത്. ഒരു വാട്ട് മുതൽ 150 വാട്ട് വരെയുള്ള ബൾബുകൾ ഇപ്പോൾ വിപണിയിൽ ഉണ്ട്.

എന്നാൽ എൽ ഇ ഡി ബുൾബുകളെ കുറിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. എൽ ഇ ഡി ലൈറ്റുകളുടെ പ്രകാശം തുടർച്ചയായി കണ്ണിൽ പതിക്കുന്നത് റെറ്റിനയ്ക്ക് ഗുരുതര കുഴപ്പങ്ങൾ ഉണ്ടാക്കും എന്നാണ് പഠന റിപ്പോർട്ട്. ഫ്രഞ്ച് സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന അൻസസ് ആണ് പഠനം നടത്തിയിരിക്കുന്നത്

ലാപ്ടോപ്പിലെയും ടാബ്ലെറ്റുകളിലെയും എൽ ഇ ഡി ബൾബുകളുടെ പ്രകാശം കണിന് കുഴപ്പം ഉണ്ടാകില്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. എൽ ഇ ഡി ബൾബുകളുടെ നിരന്തര ഉപയോഗം കാരണം ഉണ്ടാക്കുന്ന നിരവധി പ്രശ്നങ്ങൾ ആണ് 400 പേജുള്ള റിപ്പോർട്ടിൽ ചൂണ്ടി കാട്ടുന്നത്.

ഉറക്കത്തിന്റെ താളം തെറ്റുക, കാഴ്ച്ച കുറയുക , തലവേദന , ഉറക്കം നഷ്ട്ടപെടുക എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ആണ് പഠനത്തിൽ എൽ ഇ ഡി ബൾബുകൾ കാരണം ഉണ്ടാകുന്നതായി പഠനത്തിൽ പറയുന്നത്.