ഇപ്പോൾ ട്രെന്റ് കൗ കിസ്സിങ് ചലഞ്ച്

സോഷ്യൽ മീഡിയയിൽ പല തരത്തിൽ ഉള്ള ചലഞ്ചുകളും ട്രെന്റ് ആവാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൻ തരംഗമായ ചലഞ്ച് ആണ് കൗ കിസ്സിങ് ചലഞ്ച്. കി കി ചലഞ്ച് , ഐസ് ബക്കറ്റ് ചലഞ്ച് എന്നീ ചലഞ്ചുകളുടെ തുടർച്ചയായാണ് കൗ കിസ്സിങ് ചലഞ്ച് ഇപ്പോൾ തരംഗമായിരിക്കുന്നത്. പേര് പോലെ തന്നെ നാവ് കൊണ്ടോ അല്ലാതെയോ പശുവിന്റെ ചുണ്ടിൽ ചുംബിക്കുകയാണ് ചെയ്യേണ്ടത്.

സ്വിസ്സ് ആപ്പായ കാസിൽ ആണ് ഈ ചലഞ്ച് ഉപഭോക്താക്കൾക്കായി പരിചയപെടുത്തിയിരിക്കുന്നത്. കാരുണ്യ പ്രവർത്തിക്കായുള്ള ധനശേഖരണത്തിനാണ് ഈ ചലഞ്ച് എന്നാണ് സംഘാടകർ പറയുന്നത്.സ്വിസ്സ് പൗരന്മാർക്കും ജർമ്മൻ ഭാഷ സംസാരിക്കുന്നവർക്കും ആണ് ചലഞ്ച്

അതേ സമയം ഈ ചലഞ്ചിൽ നിന്നും വിട്ടു നിൽക്കാനാണ് ജനങ്ങളോട് അധികൃതർ അറിയിച്ചിരിക്കുന്നത്. വെറുതെ അലഞ്ഞു തിരിയുന്ന പശുക്കളെ ചുംബിക്കാൻ ശ്രമിക്കുന്നത് അപകടകരമാണ് എന്നാണ് സർക്കാർ മുന്നറിയിപ്പ് നൽകുന്നത് . തികച്ചും അപകടകരമായ ശല്യം എന്നാണ് സർക്കാർ ഈ ചലഞ്ചിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

എന്തായാലും ഒരു ചലഞ്ച് ഇൻറർനെറ്റിൽ വന്നാൽ ഏറ്റെടുക്കാൻ കാത്തിരിക്കുന്ന ആളുകൾ ഈ ചലഞ്ചും ഏറ്റെടുത്തു കഴിഞ്ഞു. അതുകൊണ്ട് തന്നെ ചലഞ്ചുകൾക്ക് പഞ്ഞമില്ലാത്ത സോഷ്യൽ മീഡിയയിൽ പുതിയ ചലഞ്ച് തരംഗമാവുകയാണ്. എന്നാൽ കമെന്റും ലൈക്കും വാരിക്കൂട്ടുന്ന തിരക്കിൽ അതിലെ അപകടത്തെ കുറിച്ചൊന്നും ആരും ചിന്തിക്കാറില്ല എന്നതാണ് സത്യം