അത്ര കൂൾ അല്ല ഈ ഡ്രിങ്ക്സ്

കൂൾ ഡ്രിങ്ക്സ് ഉപയോഗം വളരേ കൂടുതൽ ഉള്ള സമയമാണ് ഈ വേനൽ കാലം. പ്രായ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഇഷ്ട്ടമുള്ള ഒന്നായി മാറിയിരിക്കുന്നു കൂൾ ഡ്രിങ്ക്സ്. ഓരോ തവണ പുറത്തു പോകുമ്പോഴും നമ്മൾ വാങ്ങിച്ചു കുടിക്കുന്ന ഈ കൂൾ ഡ്രിങ്ക് നമ്മുടെ ആരോഗ്യത്തിനു അത്ര കൂൾ അല്ല എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

മദ്യപാനം പോലെ തന്നെ വർദ്ധിച്ചു വരുന്ന ഒരു അഡിക്ഷൻ ആണ് കൂൾ ഡ്രിങ്ക്സിനോടും ഉള്ളത്.അമിത അളവിൽ ഉള്ള കൂൾ ഡ്രിങ്ക്സ് ഉപയോഗം നമ്മളെ നാം അറിയാതെ തന്നെ രോഗികൾ ആക്കുകയാണ്.

അമിതമായ അളവിൽ ഉള്ള ഷുഗർ ആണ് കൂൾ ഡ്രിങ്ക്സിൽ അടങ്ങിയിരിക്കുന്നത്. ഇതിൽ കാലാറിയുടെ അളവും കൂടുതൽ ആണ്. നമ്മുടെ ശരീരത്തിലെ പാൻക്രിയാസ് ആണ് ഷുഗറിനെ ആഗിരണം ചെയുന്നത്. നമ്മൾ കൂടുതൽ കൂൾ ഡ്രിങ്ക്സ് അകത്താക്കുമ്പോൾ പാൻക്രിയാസും കൂടുതൽ പ്രവൃത്തിക്കേണ്ടി വരുന്നു. അതായത് പാൻക്രിയാസിന് കൂടുതൽ ഇൻസുലിൻ ഉല്പാദിപ്പിക്കേണ്ടി വരുന്നു. ശരീരത്തിന് ആവിശ്യമായ ഷുഗർ സ്വീകരിച്ചു കഴിഞ്ഞു ബാക്കി ഷുഗറിനെ കരൾ കൊഴുപ്പാക്കി മാറ്റുന്നു. അതായത് കൂൾ ഡ്രിങ്ക്സ് കുടിക്കുമ്പോൾ നമ്മൾ അകത്താക്കുന്നത് അനാവശ്യ കൊഴുപ്പ് ആണ്. കൂടാതെ അതി അടങ്ങിയിരിക്കുന്ന ഫോസ്ഫോറിക്‌ ആസിഡ് ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണത്തെ തടയുകയും ചെയുന്നു. കൂൾ ഡ്രിങ്ക്സിന്റെ സ്ഥിരം ഉപയോഗം കൊളസ്‌ട്രോൾ, ഹൈപ്പർ ടെൻഷെൻ, അമിത വണ്ണം തുടങ്ങിയവ ഉണ്ടാക്കുമെന്നും പഠനങ്ങളിൽ പറയുന്നു. ആരോഗ്യം ഉള്ള ജീവിതത്തിനായി നമുക്കു തൽകാലം കൂൾ ഡ്രിങ്ക്സിനോട് ഗുഡ് ബൈ പറയാം