ക്യാൻസറിനെ തോൽപ്പിച്ച പ്രണയം

ഭവ്യയും സച്ചിനും മലയാളികൾക്ക് അപരിചിതരല്ല.ക്യാൻസറിനെ പ്രണയം കൊണ്ട് തോൽപ്പിച്ച ദമ്പതികൾ.കഴിഞ്ഞ വർഷമാണ് ക്യാൻസറിന്റെ പേരിൽ പ്രണയം ഉപേക്ഷിക്കാൻ തയാറാകാതെ സച്ചിൻ ഭവ്യയുടെ കഴുത്തിൽ മിന്നു ചാർത്തുന്നത്.

നിലമ്പൂരിലെ ഒരു അകൗണ്ടിങ്‌ സ്ഥാപനത്തിൽ വച്ച് തുടങ്ങിയ അടുപ്പം പ്രണയമായി മാറുകയായിരുന്നു.വിവാഹത്തെ കുറിച്ചു ചിന്തിച്ചു തുടങ്ങിയ കാലത്താണ് ഭവ്യയക്ക് പുറം വേദന സാരമായി ബാധിച്ചു തുടങ്ങിയത്.വിദഗ്ധ പരിശോധനയിൽ എല്ലിൽ പടർന്ന് പിടിക്കുന്ന കാൻസർ ആണ് ഇതിനു കാരണം എന്ന് കണ്ടെത്തുകയായിരുന്നു.

എന്നാൽ തന്റെ പ്രണയിനിയെ വിധിക്ക് വിട്ടു കൊടുക്കാൻ സച്ചിൻ തയാറായിരുന്നില്ല.ഡോ പി വി ഗംഗാധരന് കീഴിൽ ഭവ്യയുടെ ചികിത്സ ആരംഭിച്ചു.

എന്നാൽ ചികിത്സചിലവ് കൂലിപ്പണിക്കാരൻ ആയ ഭവ്യയുടെ കുടുംബത്തിന് താങ്ങാൻ ആവുന്നതിലും അപ്പുറമായിരുന്നു.അങ്ങനെ സച്ചിനും ചികിത്സയ്ക്ക് ആവിശ്യമായ പണം കണ്ടെത്താൻ കൂലിപ്പണിക്ക് ഇറങ്ങി.അങ്ങനെ വിധിയുടെ വെല്ലുവിളികൾക്ക് മുന്നിൽ തളരാതെ അവർ ക്യാൻസറിനെ പ്രണയം കൊണ്ട് തോൽപ്പിച്ചു.

ഫേസ്ബുക്കിലെ ഇവരുടെ കുറിപ്പുകൾ ഏറെ സന്തോഷത്തോടെയാണ് മലയാളികൾ ഏറ്റെടുക്കാറ്.ഇപ്പോൾ സച്ചിൻ പങ്കുവയ്ക്കുന്ന ഫേസ്ബുക്ക് കുറിപ്പ് ഇവരെ സ്‌നേഹിക്കുന്നവരുടെ മനം നിറയ്ക്കുന്നതാണ്.
ഭവ്യയുടെ അസുഖം ഭേദമാകുന്നു എന്ന സന്തോഷകരമായ വാർത്ത ആണ് സച്ചിൻ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.സച്ചിന്റെ കുറിപ്പ് വായിക്കാം..

പ്രിയപ്പെട്ട സുഹൃത്തുക്കളെ.. സ്കാനിങ് റിപ്പോർട്ട് വന്നു.. അസുഖം നോർമലായി വന്നിട്ടുണ്ട്.. കീമോ നിർത്തിയിരിക്കുന്നു..pet ct സ്കാനിങ്ങിൽ നിലവിൽ ഇപ്പോൾ അസുഖം കാണുന്നില്ല.. പക്ഷെ ചെറിയ ചെറിയ രോഗാണുക്കൾ ശരീരത്തിൽ ഉണ്ടെങ്കിൽ കാണാൻ കഴിയില്ല.. സർജറി ചെയ്ത ഭാഗത്തു അതായത് മുറിച്ചു മാറ്റിയ എല്ലിന്റെ എഡ്ജിൽ ഈ അസുഖത്തിന്റെ കുറച്ചു രോഗാണുക്കൾ ഉണ്ടെന്നു അന്ന് ഡോക്ട്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.. അപ്പോൾ ആ ഭാഗങ്ങളിലെ രോഗാണുക്കളെ ഇല്ലായിമ്മ ചെയ്യാൻ റേഡിയേഷൻ വേണ്ടിവരും.. 54 യൂണിറ്റ് റേഡിയേഷൻ 30 ദിവസങ്ങളായി ചെയ്യേണ്ടിവരും.. ഇന്ന് റേഡിയേഷൻ ചെയ്യുന്ന ഡോക്ടറെ കണ്ടു സംസാരിച്ചു.. അതിനു വേണ്ട നടപടികൾ ചെയ്തിട്ടുണ്ട്.. ഈ മാസം22 ന് ഏർണാംകുളം ലേക്ഷോർ ഹോസ്പിറ്റലിൽ റേഡിയേഷൻ തുടങ്ങും.. ശെനിയും,ഞായറും റേഡിയേഷൻ ഇല്ലാത്തതിനാൽ.. 6 ആഴ്ച അവിടെ നിൽകേണ്ടിവരും…

ഇപ്പോൾ 16 കീമോയും, 1 ഓപ്പറേഷനും കഴിഞ്ഞിരിക്കുന്നു .ഇനി 30 റേഡിയേഷനുംകൂടി പറഞ്ഞിരിക്കുന്നു എല്ലാവരുടെയും  പ്രാര്ഥനയുടെയും, സഹായത്തിന്റെയും ഫലമായിട്ടാണ് ഇതുവരെയെത്തിയത്.. എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും എന്നുമുണ്ടായിരിക്കുന്നതാണ്..